മണ്ണാര്‍ക്കാട് : നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. നഗര സഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജിഎം യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി.46 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷെഫീക്ക് റഹ്മാന്‍,ഹംസ കുറുവണ്ണ, വത്സലകുമാരി,കൗണ്‍സിലര്‍മാരായ രാധാകൃഷ്ണന്‍,യൂസഫ് ഹാജി, മന്‍സൂര്‍,മുജീബ് ചോലോത്ത്,കദീജ,ഹസീന,ഉഷ, ഷറഫുന്നീ സ, റെജീന,ഹയറുന്നീസ മുനിസിപ്പല്‍ സെക്രട്ടറി വിനയന്‍,ജെഎച്ച്‌ഐ അബൂബക്കര്‍ പങ്കെടുത്തു.