കോട്ടോപ്പാടം: വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി തിരു വിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നടന്ന വാനനിരീക്ഷണം. നക്ഷത്ര നിരീക്ഷണവും ക്ലാസ്സും പ്രധാന അധ്യാപിക ശാലിനി ഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ശ്രീധരന്‍,കെഎസ്ഇബി റിട്ട.അസി.എക്‌സി.എഞ്ചിനീയര്‍ അനന്തമൂര്‍ത്തി എന്നിവര്‍ ക്ലാസ്സെടുത്തു.മാനേജര്‍ സി.പി. ഷിഹാ ബുദ്ദീന്‍,എംപിടിഎ പ്രസിഡന്റ് നുസ്രത്ത്, ദോവരാജ്, അധ്യാപ കരായ ബിന്ദു പി വര്‍ഗീസ്,രഞ്ജിത്ത് ജോസ്,ഹാരിസ്,എസ്ആര്‍ജി കണ്‍വീനര്‍ ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.