കോട്ടോപ്പാടം:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് കോട്ടോപ്പാടം ആസ്ഥാനമാക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് അനുവദിക്കുന്നതി നാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു കോട്ടോ പ്പാടം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ,ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലെ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളി ലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും നൂറില്‍പരം സര്‍ക്കാര്‍, എയ്ഡഡ്,അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുംആയിരക്കണക്കിന് വിദ്യാര്‍ ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയാണ് .സ്‌കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മായി മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫീസ് വിഭജിച്ച് പുതിയ ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസ് രൂപീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ട് വര്‍ഷങ്ങളായി.ധനകാര്യ വകു പ്പിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് മണ്ണാര്‍ക്കാട് ഉപജില്ല വിഭജി ക്കുന്ന കാര്യത്തില്‍യുക്തമായ തീരുമാനമെടുക്കുമെന്ന് മുന്‍ സര്‍ ക്കാരിന്റെ കാലത്ത് 2014 ജൂലൈ 7 ന് നിയമസഭയില്‍ പ്രഖ്യാപിച്ചി രുന്നു.എ.ഇ.ഒ ഓഫീസ് വിഭജനത്തില്‍ ഇനിയും കാലവിളംബമരു തെന്ന് സമ്മേളനം ആവശ്യപ്പെട്ടു.’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാ ഭ്യാസം’ എന്ന പ്രമേയത്തില്‍ തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന സമ്മേളനം കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ജി.മണികണ്ഠന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട് പ്രമേയ പ്രഭാഷണം നടത്തി. പി.പി.എ.നാസര്‍,സി.പി.ഷിഹാബുദ്ദീന്‍,ടി.പി.അബ്ദുല്‍ സലീം, ഹാരിസ് കോലോതൊടി,സലീം കൂരിക്കാട്ടില്‍, എം.മുഹമ്മദ് പാഷ, എന്‍.നിഷ,എം.സീനത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹി കള്‍:കെ.ജി.മണികണ്ഠന്‍(പ്രസിഡണ്ട്)കെ.അബ്ദുല്‍ സലീം, കെ. അബ്ദുള്ള,എം.സബിത(വൈസ് പ്രസിഡണ്ടുമാര്‍) ടി.പി.അബ്ദുല്‍ സലീം(സെക്രട്ടറി) രഞ്ജിത് ജോസ്, എം.എം.മുസ്തഫ, എന്‍.നിഷ(ജോ. സെക്രട്ടറിമാര്‍) ഹംസ കിളയില്‍ (ട്രഷറര്‍)