മണ്ണാര്‍ക്കാട്:കെ എസ് യു സിനിമാസ്,ബെസ്റ്റ് സിനിമാസ് എന്നിവ യുടെ ബാനറില്‍ അസീര്‍ വറോടന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാ ക്കിയ അന്നേ ഷോര്‍ട്ട് ഫിലിം ഡിസംബര്‍ 15ന് ഞായറാഴ്ച യു ട്യൂബി ല്‍ റിലീസ് ചെയ്യും.വൈകീട്ട് അഞ്ച് മണിക്കാണ് റിലീസ്. ലഹരി ക്കടിമയായ ഒരു യുവാവിന്റെ ജീവിത ദുരന്തങ്ങളാണ് ചിത്രത്തി ന്റെ പ്രമേയം.കഥ,തിരക്കഥ,സംവിധാനം,എഡിറ്റിംഗ് തുടങ്ങി ക്യാമറക്ക് മുന്നിലും പിന്നിലുമെല്ലാം കല്ലടി കോളേജ് വിദ്യാര്‍ഥി കളാണ് അണിനിരന്നിട്ടുള്ളത്. പാലക്കാട്, അട്ടപ്പാടി, അങ്ങാടിപ്പുറം, തിരുവിഴാംകുന്ന എന്നിവടങ്ങളിലായി ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഒന്നാം വര്‍ഷ മാസ് കമ്മ്യൂണി ക്കേഷന്‍ അന്റ് ജേര്‍ണലിസം വിദ്യാര്‍ഥികളായ സുധിന്‍ ,മന്‍ഹറു ദ്ധീന്‍ എന്നിവരാണ്. ക്യാമറ നിവിന്‍ വാസുദേവന്‍. ഹരികൃഷ്ണ ന്റേതാണ് തിരക്കഥ. മന്‍ഹറുദ്ധീന്‍,ഗോപിക,നിവിന്‍ വാസു ദേവന്‍,ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്. ബെസ്റ്റ് ഫിലിംസിന്റെ ഒദ്യോഗിക യുട്യൂബ് ചാനലി ലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.