കോട്ടോപ്പാടം:വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പോ രാടാന്‍ എക്‌സൈസ് വകുപ്പുമായി കൈകോര്‍ത്ത് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പ്. ‘നാളത്തെ കേരളം ലഹരി വിമുക്ത കേരളം’ എന്ന സന്ദേശവുമായി എന്‍.സി.സി കേഡറ്റുകള്‍ കോട്ടോപ്പാടം സെന്റര്‍ മുതല്‍ പാറപ്പുറം വരെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടി പ്പിച്ചു.മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം മൂല മുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ നടത്തിയ സൈക്കിള്‍ റാലി പ്രധാനാധ്യാപിക എ. രമണി ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാര്‍ മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ് പെക്ടര്‍ ഹാരിഷ് ഉദ്ഘാടനം ചെയ്തു.എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി.പ്രിവന്റീവ് ഓഫീസര്‍ പി.രാജു വിഷ യാവതരണം നടത്തി.പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണദാസ് ,രാജീവ്,എന്‍.സി.സി ഹവില്‍ദാര്‍ ധര്‍മ്മീന്ദര്‍ സിംഗ്,ഹമീദ് കൊമ്പ ത്ത്, കെ.മൊയ്തുട്ടി,പി. എം.കുഞ്ഞിക്കോയ തങ്ങള്‍, കെ.സാജിദ് ബാവ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി.അബ്ദുല്‍ റഹ്മാന്‍,സന്തോഷ്,റായ്,നിമ്മി,രംഗന്‍, പ്രതീഷ് പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ഡോക്യുമെന്ററി പ്രദര്‍ശനം, ലഘുലേഖ വിത രണം,ഭവന സന്ദര്‍ശനം,പോസ്റ്റര്‍ പ്രദര്‍ശനം,ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കല്‍,ലഹരി വിമുക്ത മേഖല ബോര്‍ഡ് സ്ഥാപിക്ക ല്‍,ചിത്രരച നാ മത്സരം തുടങ്ങിയവയും നടത്തി.സ്‌കൂള്‍ ലീഡര്‍ വി.മുഹമ്മദ് ബാസിത്ത്,സീനിയര്‍ കേഡറ്റുകളായ ഹര്‍ഷാദ്, ആദിത്യന്‍, സാലിം,വര്‍ഷ,രോഷ്‌ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.