കോട്ടോപ്പാടം:മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 15,16 തിയ്യതികളില്‍ നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചില്‍ മുന്നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. യോഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ശമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മുനീര്‍ താളിയില്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, എ.കെ കുഞ്ഞയമ്മു, സി.ടി ജംഷാദ്, ഹംസ കെ.യു, ഫസലുദ്ദീന്‍ കണ്ടമംഗലം, ഷംസുദ്ദീന്‍ പാറപ്പുറം,സി. സാലിം, ഇഖ്ബാല്‍ അരിയൂര്‍, മെയ്തുട്ടി കൊമ്പം, മനാഫ് കോട്ടോപ്പാടം, റാഷിഖ് കൊങ്ങത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.