അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയിലെ അധ്യാപകന്‍ മഠ ത്തൊടി അഷറഫിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് ഉടുമ്പി നെ പിടികൂടി.ഒരു മാസത്തോളമായി കോഴിക്കൂട്ടില്‍ നിന്നും പത്തോളം കോഴിക്കുഞ്ഞുങ്ങളെ കാണാതിയിരുന്നു.ഇതിന്റെ കാ രണം മനസ്സിലായിരുന്നില്ല.കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് ഉടുമ്പ് കോഴികൂട്ടില്‍ കയറുന്നതും കോഴിമുട്ട തിന്നുന്നതും ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം ഉടുമ്പിനെ പിടികൂടാനായി കൂട് അടച്ച് മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി ടീമിനെ വിവരമറിയിച്ചെങ്കിലും അവ രെത്തും മുമ്പ് വല കണ്ണികള്‍ പൊട്ടിച്ച് ഉടുമ്പ് രക്ഷപ്പെട്ടു.
വ്യാഴാഴ്ച്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ അധ്യാപകന്‍ കോഴി കളുടെ ശബ്ദ വ്യത്യാസം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കൂട്ടിനുള്ളില്‍ വീണ്ടും ഉടുമ്പി നെ കണ്ടത്. ഉടനെ കൂട് അടച്ച് ആര്‍.ആര്‍.ടിയെ വിവരമറിയിച്ച് കൂടിനു കാവലിരുന്നു. മണ്ണാര്‍ക്കാടു നിന്നും എ ത്തിയ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉടുമ്പിനെ വനത്തില്‍ വിടുന്ന തിനായി കൊണ്ടുപോയി.