അലനല്ലൂര്‍: ടൗണില്‍ വെച്ച് അധ്യാപകന് നേരെയുണ്ടായ ആക്രമണ ത്തില്‍ പ്രതിഷേധം ശക്തമാകുന്നു.സര്‍വ കക്ഷി പ്രതിഷേധ സംഗ മം നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,കെ.എ സുദര്‍ശന കുമാര്‍,കെ രവികുമാര്‍,ഹബീബുള്ള അന്‍സാരി,കാസിം ആലായ ന്‍,ടോമി തോമസ്,ബഷീര്‍ തെക്കന്‍,ഉസ്മാന്‍ കൂരിക്കാടന്‍, ഹംസ ആ ക്കാടന്‍,യൂസഫ് പാക്കത്ത് സംസാരിച്ചു.സംഭവത്തിലെ കൂട്ടു പ്രതി കളെ കൂടി അറസ്റ്റ് ചെയ്യണമെന്ന് സംഗമം ആവശ്യ പ്പെട്ടു.
അതിനിടെ അധ്യാപകനെ ആക്രമിച്ച കൂമഞ്ചിറ മുതുകുറ്റി നിസാമി നെ നാട്ടുകല്‍ പൊലീസ് മഞ്ചേരിയില്‍ നിന്നും പിടികൂടി.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴി ഞ്ഞ ദിവസം രാത്രിയിലാണ് അലനല്ലൂര്‍ ടൗണില്‍ വെച്ച് അലനല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ കെഎ മനാഫിന് നേരെ ആക്രമണ മുണ്ടായത്.ചന്തപ്പടിയിലെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെ ത്തിയ മനാഫിനെ യുവാവ് സോഡാ കുപ്പി കൊണ്ട് തല യ്ക്ക് അടിയ്ക്കുക യായിരുന്നു.പരിക്കേറ്റ മനാഫ് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയി ല്‍ ചികിത്സ തേടുകയായിരുന്നു.