പാലക്കാട്: പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി സംരക്ഷണമാ ണ് സംസ്ഥാന പട്ടികജാതി – പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ലക്ഷ്യ മിടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി.ജില്ലാ പ ഞ്ചായത്ത് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി – പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജില്ലയില്‍ ലഭിച്ച 110 പരാതികളില്‍ 55 ഓളം പരാതികള്‍ ഭൂമി സം ബന്ധമായിരുന്നു. ഇതില്‍ ഗുണഭോക്താക്കളുടെ അറിവോടെയ ല്ലാതെ ഭൂമി തട്ടിയെടുത്തതും നഷ്ടപ്പെട്ടതും തിരിച്ചെടുക്കാന്‍ കഴി യാത്തതുമായ കേസുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഭൂരിപ ക്ഷം പേരുടേയും കൃഷിഭൂമി ഉള്‍പ്പടെ നഷ്ടപ്പെട്ട അവസ്ഥ യുണ്ട്. ഇതിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിക്കും.
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഭൂമിയിലെ മാലിന്യ സംസ്‌ക രണ പ്ലാന്റിന് പകരം മറ്റൊരിടത്ത് ഭൂമി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ച കേസില്‍ സന്നദ്ധ സംഘടനയായ എച്ച്.ആര്‍.ഡി.എസിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിക്കും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗ ക്കാരുടെ ഭൂമി തട്ടിയെടുക്കാന്‍ കമ്മീഷന്‍ അനുവദിക്കില്ല.
അദാലത്തില്‍ ഫുള്‍ ബെഞ്ച് മുമ്പാകെ ആറ് പരാതികളാണ് പരി ഗണിച്ചത്. മറ്റ് പരാതികള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോ ജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ബെഞ്ചുകളിലായി പരിഗണി ച്ചു. അദാലത്തില്‍ 110 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 70 പരാ തികള്‍ തീര്‍പ്പാക്കി. 40 പരാതികളില്‍ വിശദമായ റിപ്പോര്‍ട്ടിനാ യി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പുതിയ 33 പരാതികള്‍ അ ദാലത്തില്‍ ലഭിച്ചു. അദാലത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി, ജില്ലാപോലീസ്മേധാവിആര്‍. വി ശ്വനാഥ്, രജിസ്ട്രാര്‍ പി ഷെര്‍ലി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.