മണ്ണാര്‍ക്കാട്:2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ മണ്ഡലത്തി ലെ വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതായി എന്‍.ഷംസുദ്ദീന്‍ എം. എല്‍. എ അറിയിച്ചു.തച്ചനാട്ടുകര കുടിവെള്ള പദ്ധതി രണ്ടാം ഘട്ടമായ അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെ ജലവിതരണത്തിന് ടാങ്കും പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചു.
അട്ടപ്പാടി ആദിവാസി മേഖലകളിലെ യുവതി യുവാക്കള്‍ക്കായി സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പദ്ധതിയും,കൂടാതെ കണ്ണം കുണ്ട് പാലം നിര്‍മ്മാണം,പാക്കുളം -കണ്ടിയൂര്‍- ജെല്ലിപ്പാറ റോഡ് നിര്‍മാണം,ആലുങ്കല്‍ -കൊമ്പംകല്ല് -ഓലപ്പാറ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍,കുമരംപുത്തൂര്‍ ഒലിപ്പുഴ റോഡിന്റെ നവീകരണ പ്ര വര്‍ത്തികള്‍,മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം,മണ്ണാര്‍ ക്കാട് ഫോറസ്റ്റ് ഡിവിഷന്‍,സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ വൈദ്യുത വേലി നിര്‍മ്മാണം,വിവിധ ആദിവാ സി ഊരുകളുടെ നവീകരണം,അട്ടപ്പാടിയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം എന്നിവയും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടതായി എന്‍.ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു.
ധനകാര്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മണ്ഡലത്തിന്റെ സമ ഗ്ര വികസനത്തിനുതകുന്ന 20 പദ്ധതികളാണ് സമര്‍പ്പിച്ചിരുന്നത്. ഇ തില്‍ പുതിയ സൈബര്‍ പാര്‍ക്ക്,പോളി ടെക്‌നിക്ക്,തത്തേങ്ങലം ക ല്ലുംപെട്ടി തോടിനു കുറുകെ പാലം,അക്കിപ്പാടം പൂളച്ചിറ ഭാഗത്തേ ക്ക് പാലം,ഷോളയൂരില്‍ മേലേ സാമ്പാര്‍ക്കോട് പാലം എന്നിവ നിര്‍ മിക്കുന്നതിനും മണ്ണാര്‍ക്കാട് പിഡബ്ല്യൂഡി റസ്റ്റെ് ഹൗസ് നവീകര ണം,കണ്ടമംഗലം കുന്തിപ്പാട് ഇരട്ടവാരി റോഡിന്റെ പ്രവൃത്തികള്‍ ബിഎം ആന്‍ഡ് ബിസി,പാലം നിര്‍മാണം എന്നിവ പരിഗണി ക്കപ്പെട്ടിട്ടില്ല.