കോട്ടോപ്പാടം :കച്ചേരിപ്പറമ്പ് എ.എം.എല്‍ പി. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊമ്പം റാസ് ക്ലബ്ബ് ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടില്‍ വച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.റെഡ്,ബ്ലൂ ഗ്രീന്‍, യെല്ലോ എന്നീ നാല് ഗ്രൂപ്പുകളാക്കി നടത്തിയ മത്സരത്തില്‍ ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനവും ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാ ക്കി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ടി.അബ്ദുള്ള സ്‌കൂ ള്‍ പ്രധാന അധ്യാപിക ജാസ്മിന്‍ കബീര്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി നൗഫല്‍ താളിയില്‍, രാധ.കെ, ഷറഫുന്നീ സ.കെ,മുനീര്‍ താളിയില്‍, വിനോദ്കുമാര്‍. കെ,റംല.വി.പി,രശ്മി. കെ, ജ്യോതി.പി,റിസാന.എം,ഫത്തിയ.പി.പി.കെ,ഹബീബ്.എന്‍,തശ്രീ ഫ.കെ.ടി എന്നിവര്‍ നേതൃത്വം നല്‍കി.