മണ്ണാര്‍ക്കാട്:നടമാളിക- ഉഭയമാര്‍ഗം റോഡുകളുടെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ .യുടെ പ്രളയ ഫണ്ടില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപയും,നഗരസഭ ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപയും ചിലവഴിച്ചാണ് റോഡു പണി പൂര്‍ത്തീകരിച്ചത്.ഇത് കൂടാതെ റോഡുകളുടെ രണ്ട് വശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്നതിനു നഗരസഭയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.പൂരം പ്രമാണിച്ചു ജനങ്ങള്‍ക്ക് നടന്നു പോകുന്നതിനു റോഡുകള്‍ തുറന്നു കൊടുത്തെങ്കിലും രണ്ട് ദിവസം കൂടി വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.നഗരസഭ ഉപാധ്യക്ഷ പ്രസീ ത,വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ബാ ലകൃഷ്ണന്‍,ഷഫീഖ് റഹ്മാന്‍,കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,വത്സല കുമാരി, അമുദ,ഇബ്രാഹിം, രാധാകൃഷ്ണന്‍, മുജീബ് റഹ്മാന്‍,യൂസഫ് ഹാജി,കദീജ എന്നിവര്‍ പങ്കെടുത്തു.