അഗളി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ പുകയില, മദ്യം,മയക്കുമരുന്ന് എന്നിവക്കെതിരായി ‘നമുക്കു താമേ’ ഗോത്രകലാസമിതി ഗോത്രഭാഷയില്‍ സംഘടിപ്പിക്കുന്ന ‘നമത് ഉസ ര് ‘ നാടകത്തിന്റെ ആദ്യാവതരണം നാളെ അഗളി ഇഎംഎസ് ഹാളി ല്‍ നടക്കും.എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാവും.അസി. കലക്ടര്‍ അശ്വതി ശ്രീനിവാസന്‍,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ എന്നിവര്‍ പങ്കെടു ക്കും.ലഹരിക്കെതിരായ ബോധവല്‍ക്കരണം,ഗര്‍ഭിണികള്‍, നവജാ ത ശിശുക്കള്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണം,ഊരുകളിലെ ശുചിത്വം,തനത് കൃഷിരീതികള്‍,പോഷകാഹാരം എന്നീ വിഷയങ്ങ ളാണ് ഗോത്രകലാകാരനായ കുപ്പുസ്വാമി നയിക്കുന്ന നാടകത്തി ന്റെ കാതല്‍.അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള പത്തോളം കലാകാരന്‍മാരാണ് നാടകത്തില്‍ അഭിനയിക്കുന്നത്.പൂര്‍ണമായും ഇരുള ഗോത്രഭാഷയിലാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗോത്ര വാദ്യങ്ങളും പാരമ്പരാഗത നൃത്തവും ഉള്‍ക്കൊള്ളിച്ചാണ് നാടകാവ തരണം.അട്ടപ്പാടി മേഖലയിലെ ഊരുകള്‍,പൊതുസ്ഥലങ്ങള്‍, സ്‌കൂ ളുകള്‍,ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നാടകം അവതരിപ്പി ക്കും.