മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ കുന്നിടിക്കലും വയലുകളി ലും മറ്റും മണ്ണിട്ട് നികത്തലും വ്യാപകം.ദേശീയ – സംസ്ഥാന പാത യോരങ്ങളില്‍ പോലും വയലുകള്‍ മണ്ണിട്ട് നികത്തലും കുന്നിടിക്ക ലും സജീവമാണ്.റവന്യു വകുപ്പ് ഓഫീസിന് തൊട്ടടുത്ത് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടു പോലും അധികൃതര്‍ കണ്ണടയ്ക്കുന്നതായാണ് ആക്ഷേപം.താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകളിടിച്ച് നിര ത്തുന്നുണ്ട്. നൊട്ടമല യിലെ മണ്ണെടുപ്പിനെതിരെ താലൂക്ക് വികസന സമിതിയിലടക്കം പരാതി ഉയര്‍ന്നിരുന്നു.കെട്ടിടം നിര്‍മിക്കാന്‍ വേ ണ്ടി മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് നല്‍കുന്ന അനുമതിയാണ് കു ന്നിടിക്കുന്നതിനു ളള പാസായി ഉപയോഗിക്കുന്നതെന്നാണ് ആരോ പണം.തെങ്കര പ ഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നെല്‍വയലു കള്‍ അടക്കം കൃഷിസ്ഥലങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളെ നോക്കുകു ത്തിയാക്കിയാ ണ് മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കി തിരിക്കുന്നതെ ന്നും ഇക്കാര്യ ത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് എ ഐവൈഎഫ് തെങ്കര മേഖല സെക്രട്ടറി ഭരത് പ്രസിഡന്റ് ആബിദ് കൈതച്ചിറ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.അധികൃതര്‍ നടപടി കള്‍ സ്വീക രിക്കണമെന്നും കൃഷിയിടം നികത്തുന്നത് തുടര്‍ന്നാല്‍ പ്രക്ഷോഭ ങ്ങളുമായി രംഗത്തിറങ്ങുമെന്നും എഐവൈഎഫ് വ്യക്തമാക്കി.