മൂന്ന് വര്‍ഷം 261 അപകടം; 38 മരണം

മണ്ണാര്‍ക്കാട്:മേഖലയില്‍ ദേശീയ – സംസ്ഥാന – മലയോര പാതയില്‍ 35 അപകട കേന്ദ്രങ്ങളുള്ളതായി മോട്ടോര്‍ വാഹന വകുപ്പിന്റെ റോ ഡ് സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട്.മണ്ണാര്‍ക്കാട്,അട്ടപ്പാടി ട്രൈബല്‍ താലൂക്കുകളില്‍ പാലക്കാട് – കോഴിക്കോട് ദേശീയപാത,മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ്,മണ്ണാര്‍ക്കാട് -മേലാറ്റൂര്‍ റോഡ്,കോട്ടോപ്പാടം-തിരു വിഴാംകുന്ന് റോഡ്,ഗൂളിക്കടവ് – ചിറ്റൂര്‍ റോഡ്,അഗളി-ഷോളയൂര്‍ എ ന്നീ റോഡുകളിലാണ് ഇത്രയും അപകടകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യു ന്നത്.മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോ ര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവികുമാറിന്റെ നേതൃത്വത്തിലാണ് മ ണ്ണാര്‍ക്കാട് താലൂക്ക് തല സ്‌ക്വാഡ് അപകടങ്ങളെ സംബന്ധിച്ച് പഠ നവും പരിശോധനയും നടത്തിയത്.2019 മുതല്‍ 2021 വരെ താലൂക്കി ല്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂ റോയുടെ അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയായിരു ന്നു പഠനം.

മൂന്ന് വര്‍ഷങ്ങളില്‍ ആറു പാതകളിലായി ഉണ്ടായ 261 അപകടങ്ങ ളില്‍ 38 പേര്‍ മരിക്കുകയും 263 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലാണ് കൂടുതല്‍ അപകട ങ്ങളും.കാഞ്ഞിക്കുളം മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് 189 അപകടങ്ങള്‍ നടന്നു.33 പേര്‍ മരിച്ചു.177 പേര്‍ക്ക് പരിക്കേറ്റു. ദേ ശീയപാതയില്‍ പനയമ്പാടം,ചിറക്കല്‍പ്പടി,കുന്തിപ്പുഴ,കോടതിപ്പടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് നഗരം,നാട്ടുകല്‍,വട്ടമ്പലം എന്നിവടങ്ങളി ലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.മണ്ണാര്‍ക്കാട് മേ ലാറ്റൂര്‍ പാതയില്‍ 20 അപകടങ്ങളില്‍ 27 പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ ക്കാട് ആനക്കട്ടി റോഡില്‍ 42 അപകടങ്ങളില്‍ 46 പേര്‍ക്ക് പരിക്കേ റ്റു.ഒരാള്‍ മരിച്ചു.ഗൂളിക്കടവ് ചിറ്റൂര്‍ റോഡില്‍ അഞ്ച് അപടകങ്ങളി ല്‍ രണ്ട് പേര്‍ മരിച്ചു.എട്ടുപേര്‍ക്ക് പരിക്കേറ്റു.അഗളി ഷോളയൂര്‍ റോ ഡില്‍ രണ്ട് അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ മൂന്ന് അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആ വശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തിയത്. അപകട കേന്ദ്രങ്ങളെ എ,ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് താലൂക്ക് തല പഠന റിപ്പോര്‍ട്ട് കഴി ഞ്ഞയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ അധികൃതര്‍ക്ക് സമര്‍പ്പി ച്ചിരിക്കുന്നത്.ഡ്രൈവിംഗിലെ പിഴവുകളാണ് പൊതുവേ അപകട ങ്ങള്‍ക്ക് ഇടയാക്കുന്നത്.

മിക്കയിടങ്ങളിലും പാതയുടെ പോരായ്മകളാണ് അപകടങ്ങളുടെ തീ വ്രത കൂട്ടുന്നതെന്നാണ് കണ്ടെത്തല്‍.ഇത് മറികടക്കാന്‍ ആവശ്യമാ യ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.വേഗത കുറ യ്ക്കാന്‍ ബാര്‍ മാര്‍ക്കിംഗ്,സൂചനാ ബോര്‍ഡുകള്‍,തെരുവു വിളക്കു കള്‍ സ്ഥാപിക്കല്‍,മരങ്ങളുടെ ശിഖിരങ്ങള്‍ മുറിക്കല്‍,പാതയുടെ അരിക് വീതി കൂട്ടുക,പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തു ക,പോക്കറ്റ് റോഡുകളില്‍ ഹമ്പുകള്‍,റോഡില്‍ കാഴ്ച കൃത്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.കൂടുതല്‍ അപകട ങ്ങള്‍ നടന്ന സ്ഥലങ്ങളെ ഗൂഗിള്‍ മാപ്പില്‍ റെഡ് സ്പോട്ടായി സൂചി പ്പിക്കുകയും അപകടങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ നടപടി കളും മോട്ടോര്‍ വാഹന വകുപ്പ് കൈക്കൊള്ളും.വകുപ്പ് പുറത്തിറ ക്കുന്ന ആപ്പിലൂടെ പാതകളിലെ അപകടകേന്ദ്രങ്ങളെ കുറിച്ച് ഡ്രൈ വര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുകയും ഇതുവഴി സുരക്ഷിത യാത്ര ഉറപ്പാ കുകയും ചെയ്യുമെന്നാണ് കണക്കു കൂട്ടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!