കോട്ടോപ്പാടം: വനിത ദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്ത്വത്തില്‍ സ്ത്രീ ശ ക്തി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി സ്ത്രീ പക്ഷ നവകേരളം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍, ജനപ്രതിനിധികളായ നാലകത്ത് അബുബക്കര്‍, റഷീദ.പി., നസീമ.ഐ, അസി. സെക്രട്ടറി പത്മാ ദേവി.ആര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ, ഷഫീ ഖ്.പി, വിജയലക്ഷ്മി.പി സംബന്ധിച്ചു