കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സം യുക്തമായി ന്യൂട്രീഷ്യന്‍ ബ്യൂറോയുടെ നിര്‍ദേശാനുസരണം പോ ഷകഹാരവും ആഹാരക്രമവുമായി ബന്ധപ്പെട്ട ഇടപെടലും എന്ന വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി.പ്രമേഹ രോഗികള്‍ക്ക് യോജിച്ച ഭക്ഷ ണ രീതികള്‍,രക്താദിസമ്മര്‍ദ്ദം ഉള്ള രോഗികള്‍ക്കുള്ള ഭക്ഷണ രീ തി.മുതിര്‍ന്നവരുടെ പരിപൂര്‍ണ ആരോഗ്യ സംരക്ഷണത്തിനുള്ള വ്യായാമങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച് അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്പര്‍ വൈസര്‍ നാരായണനും കുട്ടികളില്‍ പോഷകാഹര കുറവ് പരിഹരിക്കുന്നതിനുള്ള ഭക്ഷണക്രമങ്ങള്‍ എന്ന വിഷയത്തെ സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസും ക്ളാസ്സെടുത്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റഫീന മുത്തനില്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ മാരായ റഷീദ, നസീമ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, അബീബത്ത് ടി,പി.ജെ.പി. എച്ച് എന്‍ മിനി ചാക്കോ, .ജെ.പി.എച്ച് എന്‍മാരായ, നിഷ, പ്രീത,സുഷമ, ലൈലമണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു,