കല്ലടിക്കോട് :തച്ചമ്പാറ മുള്ളത്ത്പാറയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ നടന്ന അടിപിടി കേസില്‍ ഒളിവില്‍ പോയ പ്രതികളെ പിടി കൂടി. കരിമ്പ സ്വദേശി പ്രിൻസ് (22), മണ്ണാർക്കാട് ചങ്ങലീരി സ്വദേ ശി ഷാഹുൽ ഹമീദ് (24 ) എന്നിവരാണ് കല്ലടിക്കോട് പൊലീസി ൻറെ പിടിയിലായത്. ജനുവരി 02 നാണ് സംഭവം, മണ്ണാർക്കാട് ബാ റിൽ വച്ചുണ്ടായ അടിപിടിയുടെ വൈരാഗ്യത്തിൽ പ്രതികൾ ബാർ ജീവനക്കാരനെ പിന്തുടർന്ന് വന്ന് മുള്ളത്ത്പാറയിൽ വെച്ച് മാര കായുധങ്ങളുമായി അക്രമണം നടത്തി എന്നാണ് കേസ്. ബാറിലെ ജീവനക്കാരനായിരുന്ന തച്ചമ്പാറ സ്വദേശി സുന്ദരനെയാണ് ആക്ര മിച്ചത്. ഇയാളുടെ തലക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീ സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പിടികൂടുക യായിരുന്നു. പ്രതികളെ കോടതിയിലെത്തിച്ചു റിമാൻഡ് ചെയ്തു. കല്ലടിക്കോട് എസ് എച്ച് ഒ ടി.ശശികുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ ഡൊമനിക് ദേവരാജ്., ജി,എ എസ് ഐ മാരായ ഷെരീഫ്, രാജേഷ്,എസ് സി പി ഒ മുഹമ്മദ് സനീഷ്, സിപിഒ മാരായ ഉല്ലാസ്, സുനിൽ, ഹാരിസ്,സൈഫുദ്ധീൻ, എന്നിവരാണ് അന്വേഷണ സംഘ ത്തിലുണ്ടായിരുന്നത്.