സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം- ജില്ലാ കലക്ടര്‍.
പാലക്കാട്: സ്ത്രീകള്‍ സാമ്പത്തിക സാക്ഷരതയും, സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു. തൊഴില്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ കേ രളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും, എത്ര സ്ത്രീകള്‍ അവരുടെ ശമ്പളം സ്വയം ചെലവഴിക്കുന്നുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട് , ശമ്പളം വീട്ടിലെ പുരുഷന്‍മാരെ ഏല്‍പ്പിക്കുന്ന സ്ത്രീകള്‍ നിരവധി യാണ്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാന്‍ സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന്  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കൂട്ടി ചേര്‍ത്തു.

വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വ കുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു കലക്ടര്‍.ഡി ആര്‍.ഡി. എ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ എസ്. ശുഭ അധ്യക്ഷയായി.സാമ്പത്തിക സ്വാതന്ത്ര്യം, സാമ്പത്തിക സ്വാശ്രയം,സാമ്പത്തിക  സാക്ഷരത എന്നീ വിഷയങ്ങ ളില്‍,അഡ്വ. കെ. വിജയ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി. ആര്‍ സതീ ശന്‍ എന്നിവര്‍ ക്ലാസെടുത്തു.വനിതാദിന സന്ദേശം -‘നല്ലൊരു നാ ളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്ന്’ എന്ന ആശയത്തില്‍ധോ ണി ലീഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷനില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ചിത്രപ്രദര്‍ശനവും നടന്നു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. എസ്. ലൈജു ,ഉദ്യോഗ സ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാ ദിനാചരണം:അഭിമാനിനി വനിതാ സംഗമവും സ്ത്രീശക്തി  കലാജാഥയും ഉദ്ഘാടനം ചെയ്തു

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനാചരണം, സ്ത്രീപക്ഷ നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച’അഭിമാനിനി’ വനിതാ കൂട്ടായ്മ ജി ല്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി  ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി വി.ജി. അനുപമ വനിതാദിന സന്ദേശം നല്‍കി. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും, നാടക പ്രവര്‍ത്ത കയുമായ ജിഷ അഭിനയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡി നേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍.ജെ.വട്ടോളി എന്നിവര്‍ സംസാരിച്ചു. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടക ത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ എം.ജി. ശശി  രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ‘അഭിമാ നിനി’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. അഭിമാനിനി നിറഞ്ഞ കയ്യടി യോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ പ്രചരണത്തിനായി കുടും ബശ്രീ തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9 മുതല്‍ 18 വരെ ജില്ലയിലുടനീളം നടക്കുന്ന  സ്ത്രീ ശക്തി കലാജാഥ പ്രയാണത്തിന് തുടക്കമായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ കലജാഥ ഉദ്ഘാടനം ചെയ്തു.

ഒ.വി വിജയന്‍ സ്മാരകം സെക്രട്ടറി ടി.ആര്‍. അജയന്‍ അധ്യക്ഷനാ യി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി, നാടക പ്രവര്‍ത്തക ശ്രീജ ആറ ങ്ങോട്ടുകര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രംഗശ്രീയുടെ നാടകാ വതരണം നടന്നു. വിവിധ മേഖലകളില്‍ മിക വ് തെളിയിച്ച വനിതകളെ  സംഗമത്തില്‍ ആദരിച്ചു.

വനിതാദിനാചരണ സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യു വജന കേന്ദ്രം,കുമരംപുത്തൂര്‍ അവളിടം വനിതാ ക്ലബ്ബ്,നജാത്ത് ആ ര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂ ണിറ്റ് സംയുക്തമായി വനിതാദിനാചരണത്തിന്റെ ഭാഗമായി സെ മിനാര്‍ സംഘടിപ്പിച്ചു.വനിതാ ശാക്തീകരണം,ലിംഗസമത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.

യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി റിയാ സുദ്ദീന്‍ അധ്യക്ഷനായി.കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഇ.കെ മുഫീദ ക്ലാസ്സെടുത്തു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍, വനിതാ ഡെവലപ്‌മെന്റ് കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഗായത്രി എന്നിവര്‍ സംസാരിച്ചു.അധ്യാപകരായ ഇര്‍ഫാന്‍,നിസാര്‍,മുഹമ്മദ് ഷജീര്‍,രജനി,സഞ്ജു,ഡാലിയ,രമ്യകൃഷ്ണ,ജ്യോതി തുടങ്ങിയവര്‍ സംബന്ധിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മുഹമ്മദ് അലി സ്വാഗ തവും യൂത്ത് കോ ഓര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ നന്ദിയും പറ ഞ്ഞു.

സ്ത്രീപക്ഷ നവകേരളം:
രാത്രി നടത്തം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: സ്ത്രീപക്ഷ നവകേരളം കാമ്പയിനിന്റെ ഭാഗമാ യി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ രാത്രി സഞ്ചാരം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മേരി സന്തോഷ്,മെമ്പര്‍മാരായ രുഗ്മിണി, വി ജയലക്ഷ്മി,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത,വൈസ് ചെയര്‍പേ ഴ്‌സണ്‍ സല്‍മ,അങ്കണവാടി-ആശാ-കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെ ടുത്തു.

സാര്‍വ്വദേശീയ വനിതാദിനം
സമുചിതമായി ആചരിച്ചു

എടത്തനാട്ടുകര:സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് എഡിഎസ് തൃശ്ശൂ ര്‍ കിലയുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തക ര്‍ക്കായി പരിശീലന പരിപാടിയും,സിഡിഎസ് ഭാരവാഹികളായ രതിക പുത്രമണ്ണില്‍,വി.സുലോചന,എംബിബിഎസ് പ്രവേശനം നേടിയ സീത കൃഷ്ണ എന്നിവര്‍ക്കുള്ള അനുമോദനവും സംഘടി പ്പിച്ചു.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ. ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു.വാര്‍ഡംഗം നൈസി ബെന്നി അധ്യക്ഷയാ യി.കില ഫാക്കല്‍റ്റിയംഗങ്ങളായ യൂസഫ് പുല്ലിക്കുന്നന്‍, എം.ചന്ദ്രദാ സന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

പി.രതിക, വി. സുലോചന എന്നിവര്‍ സംസാരിച്ചു.പി.ഷൈനി സ്വാ ഗതവും വി.രേ ഷ്മ നന്ദിയും പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍
വനിതാദിനം ആചരിച്ചു

പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആച രിച്ചു.വിക്ടോറിയ കോളേജ് ഫിസിക്‌സ് വിഭാഗം അസി.പ്രൊഫ. സുനിത ഗണേഷ് ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ജില്ലാ പ്രസി ഡന്റ് ഡോ.ഫാത്തിമ കാജ അധ്യക്ഷയായി.ചെല്ലമ്മ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി.മികച്ച റെവന്യു റിക്കവറി തഹസില്‍ദാര്‍ ക്കുള്ള അവാര്‍ഡ് നേടിയ രാജമ്മയെ കെജിഒഎഫ് സംസ്ഥാന സെ ക്രട്ടറി പി.വിജയകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

വനിതാ കമ്മിറ്റഇ സംസ്ഥാന സെക്രട്ടറി എം.എസ്. റീജ,കെജിഒഎഫ് ജില്ലാ പ്രസിഡന്റ് ജെ.ബിന്ദു,ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാര്‍, വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം എന്‍.ബിന്ദു എന്നിവര്‍ സംസാരിച്ചു.നിതാ കമ്മിറ്റി സെക്രട്ടറി രസ്മി കൃഷ്ണന്‍ സ്വാഗതവും ഇ.എസ്. ശാന്തമണി നന്ദിയും പറഞ്ഞു.

വനിതാ സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വനിതാ സംഗമം സം ഘടിപ്പിച്ചു.പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളി ത്തം ഉറപ്പുവരുത്തുക,രോഗികള്‍ക്ക് ഗുണമേന്‍മയേറിയ പരിചര ണം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തിയ ക്യാമ്പ് ജില്ലാ പാലിയേറ്റീവ് കെയര്‍ സമിതി സെക്രട്ടറി എ മുഹമ്മദ് സക്കീര്‍ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് കെയര്‍ വനിതാ വിംഗ് പ്രസിഡന്റ് ഫാത്തിമ പൂതാനി അധ്യക്ഷയായി.നഴ്‌സിങ് ഓഫീസര്‍ അനിത കാസര്‍കോട്, പാലിയേ റ്റീവ് കെയര്‍ സീനിയര്‍ നഴ്‌സ് ഫാത്തിമത്ത് സുഹറ എന്നിവര്‍ പരി ശീലനത്തിന് നേതൃത്വം നല്‍കി.സെക്രട്ടറി സൈനബ ടിപി സ്വാഗത വും സെറീനാ മുജീബ് നന്ദിയും പറഞ്ഞു.പാലിയേററീവ് പരിചരണ ത്തില്‍ വനിതകളുടെ പങ്ക്, അടിസ്ഥാന പരിചരണ രീതികള്‍, സംശ യനിവാരണം തുടങ്ങി എന്നിങ്ങനെ വിവിധ സെഷനുകളിലായി നട ന്ന ക്യാമ്പില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു.

സ്ത്രീ തിലകം വനിതാ കൂട്ടായ്മ
ഹസനത്ത് ടീച്ചറെ ആദരിച്ചു

മണ്ണാര്‍ക്കാട്: വനിതാദിനാചരണത്തോടനുബന്ധിച്ച് തിലകന്‍ അനു സ്മരണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീ തിലകം വനിതാ കൂട്ടാ യ്മ പയ്യനെടത്തെ അഭയത്തിലെ ഹസനത്ത് ടീച്ചറെ ആദരിച്ചു. സാ ഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉപഹാര സമര്‍പ്പണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വ ഹിച്ചു. തിലകന്‍ അനുസ്മരണ സമിതി സമിതി ജില്ലാ പ്രസിഡന്റ് മ ധു അലനല്ലൂര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ലിസി ദാസ്, ഗ്രാമ പഞ്ചായത്തംഗം അജിത്ത്, മുന്‍ മെമ്പര്‍ മഞ്ജുതോമസ്, ബഷീര്‍ മാ സ്റ്റര്‍, വേണി തുടങ്ങിയവര്‍ സംബന്ധിച്ചു

സ്വയം പ്രതിരോധത്തിന്റെ പെണ്‍ കരുത്തുമായി വിദ്യാര്‍ത്ഥിനികള്‍

അലനല്ലൂര്‍ : സ്ത്രീകള്‍ക്കും,വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയുണ്ടാ വുന്ന അതിക്രമങ്ങളില്‍ സ്വയം പ്രതിരോധ ശേഷികള്‍ പരിശീലിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനികളുടെ വനിത ദിനാഘോഷം. എടത്തനാട്ടു കര ഗവണ്‍മെന്റ്‌റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ഹെല്‍ത്ത് ആന്റ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് സെല്‍ഫ് ഡിഫന്‍സ് പരിശീലനം സംഘടിപ്പിച്ചത്.

കരാട്ടെ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് പൂക്കോടന്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗൈഡ് ക്യാപ്റ്റന്‍ പ്രജിത് ശ്രീകുമാര്‍ , സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, കമ്പനി ലീഡര്‍ നുഹ. സി, അന്‍ഷ ആയിഷ.എം, ഹെലന്‍ ഫാത്വിമ.പി, ഫിദ.സി എന്നിവര്‍ സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളിലെ ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. സര്‍വ്വേക്ക് അനീന.സി, ഫാത്വിമ ഷിബില . സി , ഷംന. ഒ കെ, അഫിദ മിന്‍ഹ എന്നിവര്‍ നേതൃത്വം നല്‍കി.

വനിതാ ദിനാചരണം നടത്തി


മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീ, അവളിടം ക്ലബ്ബ്, യുവജന ക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി വനിതാ ദിനാചരണം നടത്തി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹി ച്ചു. വൈസ് പ്രസിഡന്‍റ് മേരി സന്തോഷ്, ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുമ്പുളളി, പഞ്ചായ ത്തംഗങ്ങളായ വിജയലക്ഷ്മി, രാജന്‍ ആമ്പാടത്ത്, രുഗ്മിണി കുഞ്ചീര ത്ത്, ഷരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, റസീന വറോടന്‍, അജി ത്ത്, ഹരിദാസന്‍ ആഴ്വാഞ്ചേരി, വിനീത, സി.ഡി.എസ് ചെയര്‍പേഴ്സ ണ്‍ സുനിത, സല്‍മ, യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, ശ്രീരാ ജ് വെളളപ്പാടം, പ്രേരക് വിശ്വേശ്വരി ഭാസ്കര്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.

ഷീപാഡുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്


തൃത്താല: പെണ്‍കുട്ടികളില്‍ ആര്‍ത്തവശുചിത്വവും ശാരീരിക മാനസിക ആരോഗ്യവും  ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ ഷീപാഡ് പദ്ധതിക്ക് തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല വിതരണോ ദ്ഘാടനം മേഴത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍  ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന നിര്‍വ്വഹിച്ചു.

തൃത്താല ബ്ലോക്കിലെ മുഴുവന്‍ ഹൈസ്‌ക്കൂളിലുമായി പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വിക സന കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.ആര്‍ കുഞ്ഞു ണ്ണി അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍  എ കൃഷ്ണകുമാര്‍, വികസന സ്റ്റാന്റിം ഗ് കമ്മി റ്റി ചെയര്‍പേഴ്സണ്‍ പ്രിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേ ഴ്സണ്‍ ഷെറീന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍,  സ്റ്റാഫ് സെക്രട്ടറി ബഷീര്‍, പി.ടി.എ പ്രസിഡന്റ് പി.നാരായണന്‍ എന്നിവര്‍ പങ്കെടു ത്തു.

വനിതാദിനം ആചരിച്ചു

കോട്ടോപ്പാടം: സാര്‍വ്വദേശീയ വനിത ദിനത്തോടനുബന്ധിച്ച് വട ശ്ശേരിപ്പുറം ഇഎംഎസ് പൊതുജനവായനശാല, അവളിടം സമത യുവതി ക്ലബ്, സമത വനിതാവേദി എന്നിവയുടെ സംയുക്താതാ ഭിമുഖ്യത്തില്‍ നടന്ന വെബിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഉമ്മുസെല്‍മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്കെ പി ധന്യ അദ്ധ്യക്ഷയായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് സികെ ജയശ്രീ,ശ്രീകൃഷ്ണപുരം വിടിബി കോളേജ് അസി പ്രൊഫ കെഎന്‍ രതി,സി അനഘ, എന്‍ സത്യഭാമ എന്നിവര്‍ സംസാരിച്ചു.

വനിതാദിനം ആചരിച്ചു

കല്ലടിക്കോട്:ജി.എല്‍.പി.സ്‌കൂളില്‍ വനിതാദിനം സമുചിതമായി ആഘോഷിച്ചു.എല്ലാവരും തുല്യരാണ് എന്ന സന്ദേശം കുട്ടികള്‍ക്ക് കൈമാറി.

പ്രധാന അദ്ധ്യാപിക ബിന്ദു ടീച്ചര്‍,ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഏലിയാമ്മ ടീച്ചര്‍,35 വര്‍ഷമായി പാചകം ചെയുന്ന ചന്ദ്രിക, മറ്റു വനിതാ സഹ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സജീവ്കുമാര്‍, വി നോദ്, വിനുകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അന്തര്‍ദേശീയ വനിതാ
ദിനം ആചരിച്ചു

അലനല്ലൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീപക്ഷ നവകേര ളം കാമ്പയിനിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തും കുടുംബ ശ്രീയും സംയുക്തമായി അഭിമാനിനി വനിതാ കൂട്ടായ്മ സംഘടിപ്പി ച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠത്തൊടി അധ്യക്ഷനായി. ചട ങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളേയും പഞ്ചായ ത്ത് ഓഫീസില്‍ സ്വീപ്പര്‍ തസ്തികയില്‍ 30 വര്‍ഷമായി സേവനമനു ഷ്ഠിച്ചു വരുന്ന കദീജയേയും പൊന്നാടയണിയിച്ച് ആദരിച്ചു. വനി തകളുടെ ശാക്തീകരണം പ്രസ്ഥാനത്തില്‍ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ വിഷയാവതരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,മറ്റ് ജനപ്രതിനിധികള്‍, പഞ്ചായ ത്ത് സെക്രട്ടറി,സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!