മണ്ണാര്‍ക്കാട്: ആദിവാസി യുവാവിനെ ആക്രമിച്ച കേസില്‍ പ്രതി യ്ക്ക് എട്ടര വര്‍ഷം തടവും 21000 രൂപ പിഴയും വിധിച്ചു.അട്ടപ്പാടി ഗുഡ്ഢയൂര്‍ കളരിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യനെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് കെഎസ് മധു ശി ക്ഷി ച്ചത്.വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ഗുഡ്ഢയൂര്‍ സ്വദേശി മു രുകേശനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.2013 മെയ് 20നാണ് കേസിനാസ്പദമായ സംഭവം.വധശ്രമത്തിന് അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയും മാരകമായി പരിക്കേല്‍പ്പിച്ചതിന് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ആറ് മാസം തടവും 1000 രൂപ പിഴയുമാണ് വിധിച്ചത്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.പിഴ സംഖ്യയില്‍ 10000 രൂപ മുരുകേശന് നല്‍ കാനും കോടതി ഉത്തരവിട്ടു.ഊര് ഭൂമി തര്‍ക്കത്തിനിടെയാണ് മുരു കേശന് നേരെ ആക്രമണമുണ്ടാകുന്നത്.ഭൂമി തട്ടിപ്പുമായി ബന്ധപ്പെ ട്ട് പ്രതിക്കെതിരെ മുരുകേശന്‍ നിരവധി പരാതികള്‍ നല്‍കിയിരു ന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. പ്രൊസിക്യൂഷന് വേണ്ടി അഡ്വ.പി ജയന്‍ ഹാജരായി.