പാലക്കാട്: അട്ടപ്പാടിയിലെ നവജാതശിശു മരണത്തില്‍ കേന്ദ്ര പട്ടികവര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അ യച്ചു.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ചും എടുത്ത നടപടികളെ കുറിച്ചും ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണ മെന്നാണ് ഉത്തരവിലുള്ളത്.ബിജെപി മുന്‍ എംപി റിച്ചാര്‍ഡ് ഹേ നല്‍ കിയ പരാതിയിലാണ് നടപടി.അട്ടപ്പാടിയില്‍ 2022ല്‍ മാത്രം രണ്ട് ന വജാത ശിശുക്കളും രണ്ടര വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളും മരിച്ചിരുന്നു.2021ല്‍ എട്ട് നവജാത ശിശുമരണമാണ് ഉണ്ടായത്.