അഗളി:അട്ടപ്പാടിയിലെ കുറവന്‍പാടി, പുലിയറ തുടങ്ങിയ പ്രദേശ ങ്ങളിലെ കുരുമുളക് കൃഷിയില്‍ വ്യാപകമായി ദ്രുതവാട്ട രോഗം റി പ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം വിവിധ കൃഷി ഇടങ്ങള്‍ സന്ദര്‍ശിച്ചു.

തോട്ടത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത് ദ്രുതവാട്ടം തന്നെ ആണെ ന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. രോഗത്തിന്റ വ്യാപനം കൂടുതലാ യതിനാല്‍ ചെടികള്‍ മുഴുവനായും ഇല്ലാതാക്കാന്‍ കര്‍ഷകര്‍ക്ക് നി ര്‍ദ്ദേശം നല്‍കി. പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചു.വിള ആരോഗ്യ കേന്ദ്രം അഗളിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ ജില്ലാ കൃഷി ഉദ്യോഗസ്ഥരുടെ സംഘം വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുക യും കൃഷി ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പാകുമെന്നും നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാ ണ് വിദഗ്ധ സംഘം എത്തിയത്.

പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി രാജിയുടെ നേതൃത്വത്തില്‍ ഡോ. കെ വി സുമയ്യ, പാലക്കാട് കെവി കെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി പി മൂസ, അസോസിയേറ്റ് പ്രൊഫസര്‍ സോയില്‍ സയന്‍സ് ഡോ. പി ആര്‍ നിത്യ ,കൃഷി അസി സ്റ്റന്റ് ഡയറക്ടര്‍ ലത ശര്‍മ്മ, കൃഷി ഓഫീസര്‍ ദീപ ജയന്‍, കൃഷി ഉ ദ്യോഗസ്ഥരായ വി ബി അമ്പു, എസ് ശ്വേത, നൗഷാദ് ചേന്നാട്ട് എന്നി വര്‍ അടങ്ങുന്ന സംഘം ആണ് പരിശോധന നടത്തിയത്.

പരിഹാര മാർഗ്ഗങ്ങൾ :-

*രോഗ വ്യാപനം തടയുന്നതിനു വേണ്ടി പൂർണമായും ഉണങ്ങിയ വള്ളികൾ എത്രയും പെട്ടെന്ന് പിഴുതു മാറ്റി കത്തിച്ചു കളയണം.ഇത് വേനൽ മഴക്ക് മുന്പായി നിർബന്ധമായും നടപ്പിലാക്കണം.

*മഴ കാലത്തിനു മുന്പായി 1% ബോർഡൊ മിശ്രീതം ചെടികളിൽ തളിക്കുകയും കോപ്പർ ഓക്സി ക്ലോറൈഡ് 2 ഗ്രാം / ലിറ്റർ വള്ളിയുടെ വലിപ്പമനുസരിച് 5-10 ലിറ്റർ ഒരു വള്ളിക്ക് എന്ന തോതിൽ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കണം.

  • ജൈവീക രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ നടപ്പിലാക്കുക.

*മണ്ണ് പരിശോധന അടിസ്ഥാനത്തിൽ ഉള്ള വള പ്രയോഗം നൽകണം.

*നിമാവിര നിയന്ത്രണം നടപ്പിലാക്കണം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!