കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേ ന്ദ്ര,ജന്‍ ഔഷധി ദിവസ് 2022 ന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കല്ലടി അബ്ദു ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എം കെ രവീന്ദ്രനാഥന്‍ അദ്ധ്യക്ഷനായി.വ്യാപാരി വ്യവ സായി കോട്ടോപ്പാടം യൂണിറ്റ് സെക്രട്ടറി മുജീബ്,പ്രസിഡന്റ് മസ്തഫ ,പി പി അബു, സുരേഷ് കുമാര്‍,സി ഹംസ,സാലി മുഹമ്മദ്,ടി സുമേ ഷ്,ജി സുജിത,ചുമട്ടുതൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേ തൃത്വം നല്‍കി.