മണ്ണാര്‍ക്കാട്: ഒരു കൂട്ടം വ്യവസായ സംരഭകര്‍,പ്രവാസികള്‍,വിവിധ ബാങ്കിംഗ് മേഖലകളില്‍ തൊഴില്‍ സമ്പന്നരുടെ കൂട്ടായ സഹകരണ ത്തോടെയുള്ള അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി (ബെസ്റ്റ് ലെ യ്ഡ് ഡെവലപ്പേഴ്‌സ് എല്‍എല്‍പി ആന്‍ഡ് ബെസ്റ്റ് ലെയ്ഡ് ചിട്ട്‌സ് ലിമിറ്റി ഡ്) എന്ന പലിശ രഹിത ധനകാര്യ സ്ഥാപനം ബുധനാഴ്ച മുതല്‍ മണ്ണാ ര്‍ക്കാട് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേജിംഗ് ഡയറക്ട ര്‍ കെവിഎ റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചെറിയ തുകകള്‍ ചുരുങ്ങിയ കാലാവധിയ്ക്ക് പലിശയില്ലാതെ നടപടിക്രമ ങ്ങള്‍ക്കും അംഗത്വത്തിനുമുള്ള ഫീസ് മാത്രം ഈടാക്കിയാണ് വായ്പ അനുവദിക്കുക.
പ്രതിദിന,പ്രതിവാര,പ്രതിമാസ വാര്‍ഷിക സ്‌കീമുകളുണ്ട്.ഒരു ആ ധാര്‍കാര്‍ഡില്‍ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിക്കും.5000 രൂപ മുതല്‍ വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ മൈക്രോ ഫിനാന്‍സ് വായ്പകള്‍,കച്ചവട സംരഭങ്ങള്‍ക്ക് പ്രതിദിന നിക്ഷേപ തുകയുടെ 50 ശതമാനം കൂടുതല്‍ പലിശരഹിത സ്‌കീ മുകള്‍,വീടുകള്‍ നിര്‍മാണത്തിന് ഭൂമി വാങ്ങുന്നതിനും വീട് നവീ കരിക്കുന്നതിനും പ്രത്യേക പാക്കേജ്,ചെറുതും വലുതുമായ വ്യാപാ രികള്‍ക്ക് 5 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയുള്ള നറുക്ക് കുറികള്‍,ഗോള്‍ഡ് ചിട്ടി സ്്കീമുകള്‍,ഗോള്‍ഡ്‌ലോണ്‍ തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്.സ്ഥിര നിക്ഷേപകര്‍ക്കും ഓഹരി ഉടമകള്‍ക്കും ലാഭവിഹിതം നല്‍കും.കുടുംബത്തിന്റെ സാമ്പത്തി ക സുരക്ഷ ഉറപ്പു വരുത്താനുള്ള വിവിധ പദ്ധതികള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ കമ്പനി നിയമവും സംസ്ഥാന സര്‍ക്കാരിന്റെ സൊ സൈറ്റി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുള്ള അമാന ബെസ്റ്റ് ലെയ്ഡ് സൊസൈറ്റിയ്ക്ക് മണ്ണാര്‍ക്കാട് താലൂക്കാണ് പ്രവര്‍ത്തന പരിധി.
കോടതിപ്പടിയില്‍ അന്‍സാരി ബില്‍ഡിംഗിലാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്.ബുധനാഴ്ച രാവിലെ 10 മണിക്ക് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം ഡോ.നബീല്‍ നിര്‍വഹിക്കും.സയ്യിദ് ജിഫ്രി തങ്ങള്‍ കല്ല ടിക്കോട്,സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്,നഗരസഭാ ചെ യര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, മലപ്പുറം മാദ്ദിന്‍ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ഷൗക്കത്തലി സഖാഫി തുടങ്ങിയവര്‍ മുഖ്യാതികളായിരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീ യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് സി പി സുഹൈല്‍,സ്റ്റാഫ് അംഗങ്ങളായ സ്മിത സ ന്തോഷ്,ശ്രുതി,ഷഹാന,കെ.അന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.