അഗളി: കാലങ്ങളായി തകര്‍ന്നു കിടക്കുന്ന മണ്ണാര്‍ക്കാട് – ആനക്കട്ടി റോഡിന്റെ ശോചനിയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഡിവൈ എഫ്‌ഐ അട്ടപ്പാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.ഹഖ് മുഹമ്മ ദ്, മിഥിലാജ് നഗറില്‍ (ഇഎംഎസ് ടൗണ്‍ ഹാള്‍, അഗളി) നടന്ന സമ്മേ ളനം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെയ്‌സണ്‍ ജെയിംസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എം ശശി, ജില്ലാ വൈസ് പ്രസിഡന്റ് കെ സി റി യാസുദ്ദീന്‍, സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ്, ബ്ലോക്ക് സെ ക്രട്ടറി അനീഷ് വേണുഗോപാല്‍ സംസാരിച്ചു. ഭാരവാഹികള്‍: എം സെഡ് നിഖില്‍ (പ്രസിഡന്റ്), കെ കെ ഫൈസല്‍, സന്ധ്യ (വൈസ് പ്രസിഡന്റ്), ജെയ്‌സണ്‍ ജെയിംസ് (സെക്രട്ടറി), ടി വിജയകുമാര്‍, സുബിന്‍ സേവ്യര്‍ (ജോയിന്റ് സെക്രട്ടറി), മനു മാത്യു (ട്രഷറര്‍).