കോട്ടോപ്പാടം: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെ ഫി) യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മോഡല്‍ പരീക്ഷ എക്‌സലന്‍സി ടെസ്റ്റ് നടത്തി.സംസ്ഥാനത്തെ 750 കേന്ദ്രങ്ങളില്‍ നടന്ന എക്‌സലന്‍ സിയില്‍ അര ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സംസ്ഥാന തല ഉദ്ഘാടനം കൊമ്പം മൗലാന ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്ക ന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍ നിര്‍വഹിച്ചു.എസ് എസ് എഫ് സംസ്ഥാന പ്രസിഡ ണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷനായി. വെഫി കണ്‍ വീനര്‍ യൂസഫ് പെരിമ്പലം,കെ ഹാഷിം സഖാഫി എന്നിവര്‍ സംസാ രിച്ചു.വെഫി ഡയറക്ടറേറ്റ് അംഗം റഫീഖ് എടക്കര ഗൈഡന്‍സ് ആന്‍ ഡ് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.എസ് എസ് എഫ് സം സ്ഥാന സെക്രട്ടറി സയ്യിദ് ആഷിക് തങ്ങള്‍ കൊല്ലം സ്വാഗതവും അജ്മല്‍ അലനല്ലൂര്‍ നന്ദിയും പറഞ്ഞു.