മണ്ണാര്‍ക്കാട് നഗരസഭയില്‍ നിര്‍മിച്ച പകല്‍വീട് പ്രവര്‍ത്തനക്ഷമമാ ക്കി വൃദ്ധജന ക്ഷേമം ഉറപ്പാക്കണമെന്ന് കെ.എസ്.എസ്.പി.യു മണ്ണാ ര്‍ക്കാട് യൂണിറ്റ്സമ്മേളനം.മെഡിസെപ് പദ്ധതിയില്‍ താലൂക്കിലെ ആശുപത്രികളെ ഉള്‍പ്പെടുത്തുക,കുന്തിപ്പുഴയോരത്ത് വയോസൗ ഹൃദ പാര്‍ക്ക് നിര്‍മിക്കുക,ദേശീയപാതയുടെ നവീകരണ പ്രവര്‍ത്ത നങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേള നം ഉന്നയിച്ചു.
സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷനായി.നഗരസഭ കൗണ്‍സിലര്‍ ഹസീന മുഖ്യാതിഥിയായി.ആര്‍.ചാമുണ്ണി അനുശോചന പ്രമേയവും ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി നായര്‍ സംഘടനാ റിപ്പോര്‍ട്ടും യൂ ണിറ്റ് സെക്രട്ടറി എം ചന്ദ്രദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.എ.ഹസ്സന്‍ മുഹമ്മദ് വരവു ചെലവു കണക്കും സദാനന്ദനന്‍ പ്ര മേയങ്ങളും അവതരിപ്പിച്ചു.നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കെ.പി.എസ് പയ്യനെടത്തെ യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.സംസ്ഥാന തല വൈലോപ്പിള്ളി ക വിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.എന്‍.ഗായ ത്രിയെ ഉപഹാരം നല്‍കി അനുമോദിച്ചു. കെ.മോഹന്‍ദാസ്, എം. വി.കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു
പുതിയ ഭാരവാഹികളായി സി.രാമചന്ദ്രന്‍ (പ്രസിഡന്റ്) എം.ചന്ദ്രദാ സന്‍ (സെക്രട്ടറി),സദാനന്ദന്‍ (ട്രഷറര്‍),പി.എ.ഹസ്സന്‍ മുഹമ്മദ്,എ.വി .ചിന്നമ്മ,കെ.ഗോപാലന്‍കുട്ടി (വൈസ് പ്രസിഡന്റ്), പി.രാമചന്ദ്രന്‍, ആര്‍.ചാമുണ്ണി,പി.നാരായണന്‍കുട്ടി (ജോ.സെക്രട്ടറി). തെരഞ്ഞെ ടുപ്പിന് ബ്ലോക്ക് കമ്മിറ്റി അംഗം അരുണാചലം വരണാധികാരിയാ യി.യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.രാമചന്ദ്രന്‍ സ്വാഗതവും എ.വി. ചിന്നമ്മ നന്ദിയും പറഞ്ഞു.