മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ മേഖലകളില്‍പെട്ട മികച്ച തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ വി ലയിരുത്തി ഏറ്റവും മികച്ച തൊഴിലാളികള്‍ക്കാണ് കേരള സര്‍ക്കാ ര്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നത്.
സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍ / സെയില്‍സ്വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ-പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ്-പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികള്‍) എന്നീ 17 മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓരോ മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വീതം നല്‍ കും.ഈമാസം 7 വരെ തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണറുടെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. തൊഴിലിലെ അറിവും നൈപുണ്യവും, അച്ചടക്കം, കൃത്യനിഷഠ, സഹപ്രവര്‍ത്ത കരോടും ഉപഭോക്താക്കളോടുമുള്ള പെരുമാറ്റം, ശുചിത്വബോധം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളാണ് ശ്രേഷ്ഠ തൊഴിലാളിയെ കണ്ടെത്തുന്നതിന് ആസ്പദമാക്കിയിട്ടുള്ളത്.കൂടുതല്‍ വിവരങ്ങള്‍ ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും lc.kerala.gov.in പോര്‍ട്ടലില്‍ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദര്‍ശിക്കുക.