അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗ ട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിലെ ഹോബി സെന്ററിന് കീഴില്‍ ബോബ് എ ജോബ് പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച കോഫി പെയിന്റിംഗ് പരിശീലനം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുക,സ്വയം തൊഴില്‍ നൈപുണികള്‍ വളര്‍ത്തിയെടുക്കുക,വിദ്യാര്‍ത്ഥികളുടെ ഒഴിവു സമയങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനമൊരുക്കിയത്.പ്രത്യേകം തയ്യാ റാക്കിയ കാന്‍വാസുകളില്‍ കോഫി പെയിന്റില്‍ മനോഹരമായ ഡിസൈനുകളാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്.
പ്രിന്‍സിപ്പല്‍ എസ്.പ്രദീപ ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര ക്രാ ഫ്റ്റ് ഹൗസ് മേധാവി സജ്‌ന സ്വാദിഖ്, സ്വാദിഖ് ബിന്‍ സലിം എന്നി വര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍, ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ്, കമ്പനി ലീഡര്‍ നുഹ.സി, പട്രോള്‍ ലീഡര്‍മാരായ അഭിജി ത്ത്.പി, നഹ്ല.പി, അദ്‌നാന്‍ ഷാ. ടി.കെ എന്നിവര്‍ നേതൃത്വം നല്‍ കി.