അഗളി: ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനു ള്ള ജാഗ്രതാ സന്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അട്ടപ്പാ ടിയിലെ ആദിവാസികളുടെ ജീവിത പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ഊരുകള്‍ സന്ദര്‍ശിച്ചു.അഗളി മേലെ ഊരിലെ കമ്മ്യൂണിറ്റി സെന്റര്‍ സന്ദര്‍ശനത്തോടെ ‘ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷ ന്‍ അട്ടപ്പാടി ഊരുകളിലേക്ക് ‘ പദ്ധതിയുടെ രണ്ടാം ദിവസ സന്ദര്‍ശ നത്തിന് തുടക്കമായി. ഊരുവാസികള്‍ പൂച്ചെണ്ട് നല്‍കി കമ്മീഷന്‍ അംഗങ്ങളെ സ്വീകരിച്ചു.കമ്മ്യുണിറ്റി സെന്ററില്‍ ഒത്തുചേര്‍ന്ന കു ട്ടികള്‍, അമ്മമാര്‍, പ്രായമായവര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, പ്രമോട്ടര്‍മാര്‍ എന്നിവരുമായി ക മ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ട ആ നുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രായമായ വരുടെ പെന്‍ഷന്‍ അനുബന്ധ വിഷയങ്ങളും കമ്മീഷന്‍ അന്വേഷി ച്ച് അറിഞ്ഞു.
തുടര്‍ന്ന് മേലെ അഗളിയിലെ കമ്മ്യുണിറ്റി കിച്ചന്‍ സന്ദര്‍ശിച്ചു. ഭക്ഷ ണ വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അരി വിതരണത്തില്‍ ആദിവാസി വിഭാഗത്തിന് താത്പര്യമുള്ള ഇനം അ രി ഉറപ്പുവരുത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു. അധ്യാപികയും ഡോ ക്റ്ററുമാവണം എന്നാഗ്രഹം പ്രകടിപ്പിച്ച ഊരിലെ അഖിലയും പ്രവി കയും കമ്മീഷന്‍ അധ്യക്ഷയുടെ സവിശേഷ ശ്രദ്ധ ഉണര്‍ത്തി. ഇവ രുടെ തുടര്‍ പഠനത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു പറ ഞ്ഞാണ് കമ്മിഷന്‍ അംഗങ്ങള്‍ മടങ്ങിയത്.
ഇന്നലെ അട്ടപ്പാടിയില്‍ എത്തിയ കമ്മീഷന്‍ കുന്നന്‍ ചാള ഊര് സന്ദര്‍ശിച്ചു. കമ്മ്യുണിറ്റി കിച്ചന്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച കമ്മീഷന്‍ കുട്ടികള്‍ ഒരുക്കിയ നൃത്ത വേദിയിലും പങ്കെടുത്തു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ ഷിജി ശിവജി, വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം രമേശ ന്‍, കമ്മീഷന്‍ പി.ആര്‍.ഒ. ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവര്‍ സന്ദര്‍ ശനത്തിന് നേതൃത്വം നല്‍കി.