അലനല്ലൂർ: വഖഫ് ബോഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാരിൻ്റെ ദ്രോഹപരമായ നിയമം പിൻവലിക്കണമെ ന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് വ്യാഴാഴ്ച്ച കോഴിക്കോട് നടത്തുന്ന വഖ ഫ് സംരക്ഷണ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള ടൗണിൽ വിളംബ ര ജാഥ നടത്തി. മുസ് ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.പി.എ ബക്കർ മാസ്റ്റർ, മേഖല പ്രസിഡൻ്റ് പി.ഷാനവാസ്, ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് മേഖല പ്രസിഡൻ്റ് കെ.ടി ജഫീർ, ജനറൽ സെക്രട്ടറി നൗഷാദ് പുത്തൻക്കോട്ട്, മണ്ഡലം സെക്ര ട്ടറി ഉണ്ണീൻ വാപ്പു, മഠത്തൊടി അലി, അബ്ദു മാസ്റ്റർ മറ്റത്തൂർ, നാണി പൂളക്കൽ, പി.അൻവർ സാദത്ത്, മൂസ പുലയക്കളത്തിൽ, റഹീസ് എടത്തനാട്ടുകര, അഫ്സൽ കൊറ്റരായിൽ, സലാം പടുകുണ്ടിൽ തുട ങ്ങിയവർ നേതൃത്വം നൽകി.