മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് മാസമായി നഗരത്തില്‍ പലകാരണങ്ങ ളാല്‍ ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൈലര്‍മാര്‍, ഹോട്ടലുക ള്‍,മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍,രോഗികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ എന്നിവ ഉപയോഗിക്കേണ്ടവരെയാണ് വൈദ്യുതി തടസ്സം വലയ്ക്കുന്നത്.അറ്റകുറ്റപണികള്‍ക്കായി വൈദ്യുതി ലൈന്‍ ഓഫ് ചെയ്യുമ്പോള്‍ പരമാവധി ജോലികള്‍ ഓരേ സമയം ചെയ്യണമെ ന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.ഇത് സംബന്ധിച്ച് വ്യാപാരി വ്യ വസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മണ്ണാര്‍ക്കാട് ഇല ക്ട്രിക്കല്‍ സെക്ഷന്‍ അസി.എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയതാ യി യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണ്ണിമ അറിയിച്ചു. മണ്ണാര്‍ ക്കാട് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണെടുക്കാത്ത അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെ ട്ടു.കെ ഫോണ്‍ കേബിള്‍ വിന്യസിക്കുന്നതിനായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതെന്നും പരമാവധി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കാ ന്‍ ശ്രമിക്കാമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഉറപ്പുനല്‍കിയതാ യി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ അറിയി ച്ചു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,രമേഷ് പൂര്‍ണ്ണിമ, ജോണ്‍ സണ്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!