അലനല്ലൂര്‍: ഉണ്ണിയാലില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള പ്ര ധാനപാതയുടെ നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കാലാവസ്ഥ അനുകൂലമായാല്‍ ഒന്നര മാസത്തിനകം റോഡ് നവീ കരണം പൂര്‍ത്തിയാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന സൂചന.
ആറര കിലോ മീറ്ററോളം ദൂരം വരുന്ന പാതയുടെ നവീകരണം ര ണ്ടേ മുക്കാല്‍ കോടി രൂപ ചെലവഴിച്ച് രണ്ട് പ്രവൃത്തികളായാണ് ന ടത്തുന്നത്.പൊതുമരാമത്ത് ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ ചെ ലവഴിച്ച് ഉണ്ണിയാല്‍ മുതല്‍ മൂച്ചിക്കല്‍ വരെയുള്ള 5.800 മീറ്റര്‍ ഭാഗ മാണ് നവീകരിക്കുന്നത്. കൊടിയംകുന്ന്, നാലുകണ്ടം, യത്തീം ഖാ ന,പാലക്കടവ് എന്നീ ഭാഗങ്ങളില്‍ റോഡിനു കുറുകെ ഓവുപാലങ്ങ ളും നിര്‍മിച്ചിട്ടുണ്ട്.അഴക്കുചാല്‍ നിര്‍മാണം, വെള്ളം കെട്ടി കിടക്കു ന്ന ഭാഗങ്ങള്‍ ഉയര്‍ത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നത്. ഓ വു പാലങ്ങള്‍ നിര്‍മിച്ചതിനു സമീപത്തും റോഡ് ജെസിബി ഉപയോ ഗിച്ച് മാന്തി മെറ്റലും പാറപ്പൊടിയുമെല്ലാം നിക്ഷേപിച്ച് റോഡുയര്‍ ത്തിയാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നത്.ഇത് പൂര്‍ത്തിയാ കുന്ന മുറയ്ക്കായിരിക്കും ഉപരിതലം പുതുക്കുന്ന പ്രവൃത്തികളി ലേക്ക് കടക്കുക.മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരി ക്കും ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടത്തുക.പാലക്കടവ് കയറ്റ ത്തിന് സമീപത്തായി അഴുക്കുചാല്‍ നിര്‍മാണവും പുരോഗമിച്ച് വരികയാണ്.
പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ ഏറെകു റെ പൂര്‍ത്തിയായിട്ടുണ്ട്.25 ലക്ഷം രൂപ വിനിയോഗിച്ചുള്ള മറ്റൊരു പ്രവൃത്തിയും കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.ഉണ്ണിയാലില്‍ നി ന്നും 800 മീറ്റര്‍ ദുരം വരെയുള്ള റോഡിന്റെ ഉപരിതലം പുതുക്കുന്ന തിനുള്ള ജോലികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഇവിടെ കലുങ്കും പുനര്‍നിര്‍മിക്കുന്നുണ്ട്.പ്രവൃത്തികളെല്ലാം തന്നെ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉണ്ണിയാല്‍ എടത്തനാട്ടുകര റോഡിന്റെ നവീകരണം ആരംഭിച്ചത്.കോവിഡും മഴയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്ന് നീണ്ട് പോയത്.റോഡ് നവീകരണം കഴിയുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകും.