കോട്ടോപ്പാടം:നെല്ലും വാഴയും നശിപ്പിച്ച് കരടിയോട്ടില്‍ വയലില്‍ കാട്ടാനകളുടെ താണ്ഡവം.മണ്ണാത്തി പാടശേഖരത്തില്‍ താളിയില്‍ ഇല്ല്യാസും ഓടക്കുഴി ബഷീറും ചേര്‍ന്ന് നടത്തുന്ന ആറേക്കര്‍ പാട ത്തെ അഞ്ചേക്കറോളം വരുന്ന നെല്‍കൃഷിയാണ് കാട്ടാനകള്‍ നശി പ്പിച്ചത്.വയലിലൂടെ നടന്ന കാട്ടാനകള്‍ നെല്‍ച്ചെടികള്‍ പിഴുതെടു ത്ത് തളിര്‍ഭാഗം തിന്ന നിലയിലാണ്.പാടശേഖരത്തിനു സമീപത്തെ ചേരിയത്ത് ഫാറൂക്കിന്റെ വാഴകൃഷിയേയും കാട്ടാനസംഘം വെറു തെ വിട്ടില്ല.തോട്ടത്തിലെ 500 ഓളം വാഴകളും ഇവ നിലംപരിശാക്കി. കഴിഞ്ഞ മാസവും വയലില്‍ കാട്ടാനകള്‍ കൂട്ടമായിറങ്ങി നെല്‍കൃ ഷി നശിപ്പിച്ചിരുന്നു.കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരും വനംവകുപ്പും തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏഴോളം തവണ പ്രദേശത്ത് കാട്ടാനക്കൂട്ടമെത്തിയതായാണ് കര്‍ഷകര്‍.നട്ടുനനച്ചു ണ്ടാക്കുന്ന കൃഷി നിമിഷ നേരം കൊണ്ട് കാട്ടാനകള്‍ തകര്‍ക്കു മ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരികയാണ് മല യോരത്തെ കര്‍ഷകര്‍ക്ക്.ശാശ്വത പരിഹാരം കാണണമെന്ന് മുറ വിളി കൂട്ടുന്നുണ്ടെങ്കിലും പരിഹാരം കണ്ടെത്തേണ്ട അധികൃതര്‍ ബധിരം കര്‍ണം നടിക്കുകയാണ്.