അലനല്ലൂര്‍:കണ്ണൊന്ന് തെറ്റിയാല്‍ കള്ളന്‍മാര്‍ വന്ന് വീട്ടില്‍ കയറും. കയ്യില്‍ കിട്ടുന്നതുമായി കടന്ന് കളയുകയും ചെയ്യും.കുറച്ച് സമയ ത്തേക്ക് പോലും വീട് അടച്ചിട്ട് പുറത്തേക്ക് പോകാന്‍ വയ്യ.പോയാല്‍ തന്നെ തിരിച്ചെത്തുന്നവരെ മനസ്സമാധാനമുണ്ടാകില്ല. കള്ളന്‍മാരു ടെ ശല്ല്യം കാരണം അലനല്ലൂര്‍ മേഖലയിലെ ജനങ്ങളാകെ ആധിയി ലാണ്.കുറച്ച് കാലങ്ങളായി ഗ്രാമങ്ങളില്‍ വിലസുന്ന തസ്‌കരര്‍ ജനങ്ങളുടെ ജീവിത സ്വസ്ഥത തല്ലിക്കെടുത്തിയിരിക്കുകയാണ്. തുടര്‍ക്കഥയാകുന്ന മോഷണം പോലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ തലവേദനയായി മാറി കഴിഞ്ഞു. എടത്തനാട്ടുകര, മുണ്ടക്കു ന്ന്,കര്‍ക്കിടാംകുന്ന്,യതീംഖാന പ്രദേശങ്ങളിലാണ് ഏറെയും കവര്‍ ച്ച അരങ്ങേറിയിട്ടുള്ളത്.സമീപകാലത്ത് ഇരുപതോളം വീടുകളി ലാണ് മോഷണം നടന്നത്.ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ ഞായ റാഴ്ച മുണ്ടക്കുന്ന് നാഗമ്പ്രാത്ത് രാജഗോപലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നു.ഇവിടെ നിന്നും നാലേകാല്‍ പവന്‍ സ്വര്‍ണ്ണവും ഇരുപതിനാ യിരം രൂപയുമാണ് അപഹരിച്ചത്. നാട്ടുകല്‍ പോലീസും ഷൊര്‍ണ്ണൂ രില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും പാലക്കാട്ട് നിന്നുള്ള വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കവര്‍ച്ച നടന്ന ശേഷം പോലീസും ഡോഗ് സ്‌ക്വാഡും വിലടയാള വിദഗ്ദ്ധരു മെല്ലാം വന്ന് പരിശോധന നടത്തി പോകുന്നുവെന്നല്ലാതെ മോഷ്ടാ ക്കളെ പിടികൂടാന്‍ പോലീസിനാകുന്നില്ലെന്നാണ് ജനത്തിന്റെ ആക്ഷേപം.മോഷണങ്ങള്‍ക്ക് അയവ് വരാത്തത് ജനരോഷത്തിനും തിരികൊളുത്തുകയാണ്. പ്രതികളെ പിടികൂടാന്‍ നാട്ടുകല്‍ പോലീ സിനാകുന്നില്ലെങ്കില്‍ ഉന്നത ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പി ക്കണമെന്ന ആവശ്യവും പ്രദേശത്ത് ശക്തമാവുകയാണ്.കവര്‍ച്ചാ കേസുകളില്‍ അന്വേഷണം നടന്ന് വരുന്നതായി എസ്‌ഐ ശിവ ശങ്കരന്‍ അറിയിച്ചു.എത്രയും വേഗം പ്രതികളെ പിടികൂടാന്‍ നാട്ടു കല്‍ എസ്‌ഐക്ക് ഡിവൈഎസ്പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെ ന്നാണ് വിവരം.