മണ്ണാര്‍ക്കാട്: കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ആശ്രയമായ സ ഹകരണ മേഖലയെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പര്‍വതീ കരിച്ചു കൊണ്ടുള്ള മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ അവസാനി പ്പിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും സര്‍ക്കാരിന്റെ പിന്തുണയുമാണ് സഹരണ പ്രസ്ഥാനങ്ങളുടെ ശക്തി.ജനവിശ്വാസത്തിന് പോറലേല്‍പ്പിക്കാനു ള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷ കക്ഷികളും നടത്തി കൊ ണ്ടിരിക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി.രാജ്യത്തെ പൊതു മേഖലകളെ വില്‍ക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്ക ണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സി ഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെകെ സുരേഷ്‌കുമാര്‍ അധ്യക്ഷനായി.എന്‍ രാജേഷ് രക്തസാക്ഷി പ്രമേയവും എന്‍ നിത്യാനന്ദന്‍ അനുശോചന പ്രമേയ വും അവതരിപ്പിച്ചു.സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ ട്ടും സംസ്ഥാന പ്രസിഡന്റ് പി എം വഹീദ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍, സിഐടിയു സംസ്ഥാന സമിതി അംഗം ടികെ അച്യുതന്‍,സംസ്ഥാ ന കമ്മിറ്റി അംഗങ്ങളായ കെ ജയചന്ദ്രന്‍,എം ഇക്ബാല്‍,സിഐടിയു ജില്ലാ ജോ.സെക്രട്ടറി പി മനോമോനഹനന്‍ ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍. എന്‍.രാജേഷ് (പ്രസിഡന്റ്),വിജയന്‍ മഠത്തില്‍,ഹേമലത (വൈസ് പ്രസിഡന്റുമാര്‍),കെ കെ സുരേഷ് കുമാര്‍ (സെക്രട്ടറി),നിത്യാനന്ദന്‍,ഗുരുവായൂരപ്പന്‍ (ജോ.സെക്രട്ടറി). സമീജ് (ട്രഷറര്‍)സ്വാഗത സംഘം ചെയര്‍മാന്‍ എം പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.