കോട്ടോപ്പാടം: പഞ്ചായത്തിലെ മലയോര പ്രദേശങ്ങളില്‍ രൂക്ഷമാ കുന്ന കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് വനാതി ര്‍ത്തിയില്‍ ഹാങ്ങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നു. തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കുന്തിപ്പാടം തേക്കും തിട്ട ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഹാങിംഗ് സോളാ ര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.ഒരാഴ്ചക്കകം പ്രവൃത്തി ആരംഭിക്കു മെന്നാണ് സൂചന.കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാ ണെന്ന് തെളിയിക്കപ്പെട്ട ഈ സോളാര്‍ ഫെന്‍സിംഗ് പല സ്വകാര്യ സ്ഥലങ്ങളിലുമുണ്ടെങ്കിലും മണ്ണാര്‍ക്കാട് റെയ്ഞ്ചിന് കീഴില്‍ വനം വകുപ്പ് നേരിട്ട് ഇതു സ്ഥാപിക്കുന്നത് ഇതാദ്യമായാണ്.
കോട്ടോപ്പാടം പഞ്ചായത്തില്‍ തിരുവിഴാംകുന്നിലും കണ്ടമംഗലം മേക്കളപ്പാറ മേഖലയിലുമാണ് കാട്ടാനശല്ല്യം അതിരൂക്ഷമായിരി ക്കുന്നത്.തിരുവിഴാംകുന്നില്‍ മാസങ്ങളായി കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് തുടരുകയാണ്.കഴിഞ്ഞദിവസം പൂളമണ്ണ മുകുന്ദന്‍,കോരംകാട്ടില്‍ കൃഷ്ണന്‍ എന്നിവരുടെ നൂറ് കണക്കിന് വാഴകളും,ചെലക്കാട്ടില്‍ ജയരാജന്റെ അരയേക്കറിലെ പുല്‍ക്കൃ ഷി,തെങ്ങ്,തൂവശ്ശേരി കുഞ്ഞാന്‍,മാടാംപാറ ഹൈദ്രു എന്നിവരുടെ വാഴ,കവുങ്ങ് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശി പ്പിച്ചിരുന്നു.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലും പരിസരത്തും കാളംപുള്ളി പ്രദേശത്തുമായി സ്ഥിരമായി എത്തുന്ന പത്തോളം കാട്ടാനകള്‍ നാട്ടുകാര്‍ക്കും വനംവകുപ്പിനും തലവേദന യായി മാറിയിരിക്കുകയാണ്.
മേക്കളപ്പാറ,കണ്ടമംഗലം,പുറ്റാനിക്കാട്,കാഞ്ഞിരംകുന്ന് പ്രദേശ വാ സികളും കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടുകയാണ്.കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷക രുമായി ആശയവിനിമയം നടത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ വനപാലകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരു ന്നു.കണ്ടമംഗലം മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് മലയിറങ്ങി കുന്തിപ്പാടം ഭാഗത്ത് നിന്നാണ്.ഇവിടെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് പ്രധാന കാരണം.ഇത് കണക്കിലെടുത്താ ണ് കുന്തിപ്പാടം ഭാഗത്ത് പുതിയ സോളാര്‍ ഫെന്‍സിംഗ് പദ്ധതി നട പ്പിലാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.ഇത് നടപ്പിലാകു ന്നതോടെ കാട്ടാനശല്ല്യത്തിന് ഒരു പരിധിവരെ ശമനമാകുമെന്നാണ് പ്രതീക്ഷ .നാട്ടിലിറങ്ങി വിഹരിക്കുന്ന കാട്ടാനകളെയെല്ലാം കാടു കയറ്റിയ ശേഷം വനാതിര്‍ത്തിയില്‍ ഹാങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചാലെ ഫലമുണ്ടാകൂവെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
കാട്ടാനക്കും കാട്ടുപന്നിക്കും പുറമേ തിരുവിഴാംകുന്ന് കാപ്പുപറമ്പി ല്‍ പൊട്ടിച്ചിറ ഭാഗത്ത് കുരങ്ങു ശല്ല്യവും വര്‍ധിച്ചിട്ടുണ്ട്. കുരങ്ങുക ള്‍ കൂട്ടമായി തെങ്ങിന്‍തോപ്പുകളിലെത്തി തേങ്ങകള്‍ നശിപ്പിക്കുന്ന തായാണ് പരാതി.പാലങ്ങോട്ടുപറമ്പില്‍ അബ്ദുള്ള, ചെട്ടിയന്‍പറമ്പി ല്‍ ഷിഹാബുദ്ദീന്‍ തുടങ്ങിയ കര്‍ഷകരുടെ കൃഷിയിടത്തിലാണ് കുരങ്ങുകൂട്ടം നാശം വിതക്കുന്നത്.കാടിറങ്ങിയെത്തുന്ന വന്യമൃഗ ങ്ങള്‍ മലയോര ജീവിതത്തിന് നേരെ തീര്‍ക്കുന്ന വെല്ലുവിളി തുടരു മ്പോള്‍ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനാവശ്യമായ പദ്ധതി കളും അന്യമാവുകയാണ്.പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കുന്നതി ന് വനംവകുപ്പിന് ഫണ്ടിന്റെ അപര്യാപ്തത നേരിടുന്നുണ്ടെന്നാണ് സൂചന.