അലനല്ലൂര്‍: എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി വട്ടമണ്ണ പ്പുറത്ത് നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ നട ക്കും. വട്ടമണ്ണപ്പുറം സ്വദേശിയായ സംസാരശേഷിയില്ലാത്ത കുറു ക്കന്‍ മുഹമ്മദിന്റെ വീടെന്ന കാലങ്ങളായുള്ള സ്വപ്നമാണ് ഈ മഹാ മാരികാലത്തും മുസ്ലിം ലീഗ് യാഥാര്‍ത്യമാക്കിയത്. കുടുംബ വിഹി തമായി ലഭിച്ച സ്ഥലത്താണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കിയത്. ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ വൈകീട്ട് അഞ്ച് മണി ക്ക് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിക്കും. ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്മാന് പി.ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മുസ് ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ, മണ്ഡലം, മേഖല നേതാക്കള്‍ സംബന്ധി ക്കും. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ പഞ്ചായ ത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാണിത്.