കോട്ടോപ്പാടം: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്‌കരി ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കോട്ടോപ്പാടം ശാഖ യൂത്ത് ലീഗ് കമ്മിറ്റി പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേ ധിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയ മ്മു അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ട റി കെ.പി ഉമ്മര്‍, എം.എസ്.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹംസ കെ.യു, നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാ ടം, സി. സാലിം, സലീം നാലകത്ത്, ഫൈസല്‍ കല്ലടി, കബീര്‍, ഹം സപ്പ, സമദ് കുന്നത്ത്, ഷാഫി, അവറ ഹാജി, അബ്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.
കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തിലാണ് സമരം നടന്നത്. തച്ചമ്പാറയിൽ നടന്ന സമരം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് അഷ്റഫ് വാഴമ്പുറം അധ്യക്ഷ നായി. ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം പ്രഫസർ പി.എം സലാഹു ദ്ധീൻ, എം.കുഞ്ഞുമുഹമ്മദ്, അബ്ബാസ് കൊറ്റിയോട്, ഹുസൈൻ വള വുള്ളി, നസീബ് തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു.
എ. ബി റോഡ് ശാഖ യൂത്ത് ലീഗ് കമ്മിറ്റി പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി കെപി. മജീദ് ഉദ്ഘാടനം ചെയ്തു.അസീസ് കോട്ടപ്പാടം മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സാലിം.സി, എം എസ് എഫ് ജില്ലാവൈസ് പ്രസിഡന്റ് കെപി. അഫ്ലഹ്, ഹം സക്കുട്ടി.എംകെ, എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി സഫ്വാന്‍ അക്കര,ഫായിസ്.പി,അബൂബക്കര്‍.കെ.കെ, എന്നിവര്‍ സംബന്ധിച്ചു.