മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി റൂം പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി, ഇഎന്‍ടി ഡോക്ടര്‍ സുമന്‍ കാര്‍ത്തിക്,നഗരസഭ വൈസ് ചെയര്‍പേ ഴ്‌സണ്‍ പ്രസീത,എച്ച്എംസി മെമ്പര്‍മാര്‍,നഴ്‌സിംഗ് സൂപ്രണ്ട് രമാ ദേവി,ലേ സെക്രട്ടറി ശ്യാമള,ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെ റാപ്പിസ്റ്റ് അഖില എന്നിവര്‍ സംബന്ധിച്ചു.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സൗണ്ട് പ്രൂഫ് റൂം ആശുപത്രിയില്‍ ക്രമീകരിച്ചതിന്റെ ഭാഗമായാണ് നവീകര ണം.ദേശീയ ബധിരത നിവാരണ നിയന്ത്രണ പരിപാടിയുടെ ഭാഗ മായാണ് താലൂക്ക് ആശുപത്രിയില്‍ ഓഡിയോളജി വിഭാഗവും സൗ ണ്ട് പ്രൂഫ് റൂം സജ്ജീകരിച്ചത്.ഒരു വര്‍ഷത്തിലേറെയായി ഓഡിയോ ളജിസ്റ്റിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് കോവിഡ് കാലത്തും ഓണ്‍ലൈന്‍ വഴി തെറാപ്പി നല്‍കി വരുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ ജില്ലാ ആശുപത്രിക്ക് പുറമേ മണ്ണാര്‍ക്കാട്, ആല ത്തൂര്‍ താലൂക്ക് ആശുപത്രികള്‍ക്കാണ് കേള്‍വി പരിശോധനക്ക് ഉ ള്ള സൗണ്ട് പ്രൂഫ് റൂം ലഭിക്കുന്നത്.ഇത് സാധാരണക്കാരെ സംബന്ധി ച്ചിടത്തോളം വലിയ ആശ്വാസമാണ്.താലൂക്ക് ആശുപത്രിയില്‍ കേ ള്‍വി പരിശോധന ഇനി കൂടുതല്‍ കൃത്യതയോടെ ചെയ്യാം എന്നുമാ ത്രമല്ല കേള്‍വിക്കുറവ് നേരിടുന്ന കുട്ടികള്‍ക്കുള്ള തെറാപ്പിയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.മെഡിക്കല്‍ സര്‍ട്ടിഫിക്ക റ്റിനുള്ള കേള്‍വി പരിശോധനകള്‍ക്കായി ഇനി ജില്ലാ ആശുപത്രി യിലേക്ക് പോകേണ്ടതുമില്ല.