അഗളി: ഷോളയൂരില്‍ ബൈക്കില്‍ വില്‍പ്പനക്കായി കടത്തുകയാ യിരുന്ന പത്തു കിലോ ചന്ദനം വനപാലകര്‍ പിടികൂടി. സംഭവവുമാ യി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.ഒരാള്‍ രക്ഷപ്പെട്ടു. ഷോള യൂര്‍ പെട്ടിക്കല്‍ സ്വദേശി എമില്‍ (22),ഷോളയൂര്‍ സ്വദേശി മനോജ് (34) എന്നിവരാണ് അറസ്റ്റിലായത്.രക്ഷപ്പെട്ട പെട്ടിക്കല്‍ സ്വദേശി ബാലമുരുകനായി വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മണ്ണാര്‍ക്കാട് ഡിഎഫ്ഒ വിപി ജയപ്രകാശിന് ലഭിച്ച രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഷോളയൂര്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ വിഎ സതീഷ്,ഒമ്മല ഡെ പ്യുട്ടി റേഞ്ച് ഓഫീസര്‍ ജയചന്ദ്രന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ റഫീഖ്,സുരേഷ്,സിനൂബ്,വാച്ചര്‍ ഭരതന്‍,ഡ്രൈവര്‍ രതീഷ് എന്നി വരടങ്ങുന്ന സംഘം പെട്ടിക്കലില്‍ നടത്തിയ വാഹന പരിശോധന ക്കിടെയാണ് ചന്ദനക്കടത്ത് പിടികൂടിയത്.ഷോളയൂര്‍ ആനക്കട്ടി റൂട്ടില്‍ മരപ്പാലം വനത്തില്‍ നിന്നും ഒരു മാസ മുമ്പ് മുറിച്ച ചന്ദന മരം കഷ്ണങ്ങളാക്കി ബുധനാഴ്ച വില്‍പ്പനക്കായി കടത്തുകയായിരു ന്നു.ചന്ദനം കടത്താനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടു ണ്ട്.പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ വിഎ സതീഷ് അറിയിച്ചു.
സമീപകാലത്തായി അട്ടപ്പാടി മേഖലയില്‍ ചന്ദനമോഷണ കേസുക ള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.ഒരു മാസം മുമ്പ് ഗൂളിക്കടവ് മലവാരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ മൂന്ന് പേരെ ഗൂളിക്ക ടവ് ക്യാമ്പ് ഷെഡ്ഡിലെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. ചന്ദ നം കടത്തുന്നതിനിടെ രണ്ട് പേരെ പുതൂര്‍ വനംവകുപ്പ് അധികൃത രും പിടികൂടിയിരുന്നു.