മണ്ണാര്‍ക്കാട് :തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ വീട്ടില്‍ കയ റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ജംഷീര്‍ (20) ആണ് അറസ്റ്റിലായത്. ബുധ നാഴ്ച പൊലീസ് പെണ്‍കുട്ടി യുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി യുമായി അടുപ്പത്തിലായി രുന്നുവെന്നും അടുത്തിടെ ഇരുവരും തമ്മില്‍ പിണങ്ങിയെന്നുമാണ് ജംഷീറിന്റെ മൊഴി.എന്നാല്‍ ഇത് പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ടെ ന്ന് ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെ ണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട് വല്ല്യുമ്മ എത്തിയപ്പോ ള്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയ നിലയിലും കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമായിരുന്നു.വല്ല്യുമ്മയെ ചവിട്ടി വീഴ്ത്തി പ്രതി കടന്നുകളയുകയായിരുന്നു.ബഹളം കേട്ട് അയല്‍ക്കാര്‍ ഒടി യെത്തിയാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ആശു പത്രിയില്‍ എത്തിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പു രോഗതി ഉള്ളതായി പൊലീസ് അറിയിച്ചു.
സംഭവ സമയത്ത് വല്ല്യുമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇന്നലെയാണ് പൊ ലീസ് പിടികൂടിയത്.വധശ്രമം,വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്ര തിക്കെതിരെ കേസെടുത്തിട്ടുള്ളത്.പ്രതിയെ മണ്ണാര്‍ക്കാട് കോട തിയില്‍ ഹാജരാക്കി.