അലനല്ലൂര്‍: കാര്യവട്ടം റോഡില്‍ വഴങ്ങല്ലി ജുമാമസ്ജിദിനോട് ചേര്‍ ന്ന വലിയ വളവ് അപകടകെണിയാകുന്നു.റോഡ് റബ്ബറൈസിഡ് ചെയ്ത് നവീകരിച്ച ശേഷം ഏതാനും മാസങ്ങള്‍ക്കകം ചെറുതും വലുതുമായ ആറ് അപകടങ്ങളാണ് ഇതുവരെ നടന്നത്. അലനല്ലൂര്‍ ഭാഗത്തു നിന്നും വെട്ടത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വള വ് ഒടിച്ച് കിട്ടാതെ നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പത്തടിയോളം താഴ്ച്ചയുള്ള ഭാഗത്തേക്ക് മറിയാ നുള്ള സാധ്യതയാണ് അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗൂഡ്‌സ് ഓട്ടോ താഴ്ച്ചയിലേക്ക് മറിഞ്ഞ് കേടുപാ ടുകള്‍ സംഭവിച്ചിരുന്നു. മുമ്പ് ബൈക്ക് യാത്രക്കാര്‍ മറിഞ്ഞ് ഗുരുതര പരിക്കും പറ്റിയിരുന്നു. വളവിനോട് ചേര്‍ന്ന് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പ തിവായിരിക്കുകയാണെന്നും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീ യതയാണ് അപകട കാരണമെന്നും വലിയ ദുരന്തങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ അധികൃതര്‍ എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാ രം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.