പുലാപ്പറ്റ:മൂച്ചിത്തറയില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള മാളവി ക ഹാര്‍ഡ് വെയേഴ്‌സ് അന്റ് സ്റ്റോഴ്‌സിലാണ് അഗ്നിബാധയുണ്ടാ യത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു തീപിടുത്തം. കടയില്‍ നിന്നും തീ ഉയരത്തില്‍ ആളിപ്പടര്‍ന്നതോടെ നാളങ്ങള്‍ സമീപത്തെ നാഗരാജന്റെ വീടിന്റെ മുകളില്‍ നിലയിലെ ഷീറ്റിലേക്കും തീ പടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടി വെളളമൊഴിച്ചും മറ്റും തീയണക്കാന്‍ ശ്രമം നടത്തി. വിവരം മണ്ണാര്‍ക്കാട് ഫയര്‍ ഫേഴ്‌സിനേയും അറിയിച്ചു.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫേഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്് തീയണച്ചത്. രാമചന്ദ്രന് ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.നാഗരാജന്റെ ഇരുനില വീടിന്റെ മുകള്‍ ഭാഗത്തെ നിലയിലുണ്ടായിരുന്ന ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍,ടിവി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. അമ്പതിനായിര ത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി സുനില്‍,ലീഡിംഗ് ഫയര്‍മാന്‍ ബെന്നി കെ ആന്‍ഡ്രൂസ്, ഫയര്‍മാന്‍ മാരായ ജയകൃഷ്ണന്‍,സജിത്,പ്രശാന്ത്,സജു,സുജിന്‍,അനില്‍കുമാര്‍, മുരളി,മുഹമ്മദാലി തുടങ്ങിയവരടങ്ങുന്ന സംഘമാണ് തീയണച്ചത്. കഴിഞ്ഞ രാത്രി ഇടിമിന്നലുണ്ടായ സമയത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാകാമെന്നാണ് കരുതുന്നത്.