കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് ലക്ഷക്കണക്കിന് രൂപ യുടെ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയത് വനം വ കുപ്പിന്റെ ഒത്താശയോടെ നടത്തിയ വനംകൊള്ള തന്നെയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ആരോപിച്ചു. മരംമുറി നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വ്യക്തിയുടെയും വനം വകുപ്പിന്റെയും അതിരുകള്‍ ര ണ്ടിടത്ത് വരുന്നത് എങ്ങിനെയെന്ന് വനം വകുപ്പ് വ്യക്തമാക്കണം. ആദിവാസികളില്‍ നിന്നും വനം വകുപ്പ് പിടിച്ചെടുത്ത സ്ഥലത്തു നിന്നാണ് മരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുള്ളത്.മരങ്ങള്‍ മുറിച്ചവരെയും ആനയേക്കൊണ്ട് മരം വലിപ്പിച്ചു ലോഡുകണക്കിന് മരങ്ങള്‍ കട ത്തിക്കൊണ്ടു പോയവരെയും എല്ലാവര്‍ക്കുമറിയാം.എന്നാല്‍ വനം വകുപ്പ് അധികൃതര്‍ക്ക് അറിയില്ല എന്ന് പറയുന്നത് തന്നെ വനം കൊള്ള നടത്തിയതിന് തെളിവാണെന്നും മനോജ് ചൂണ്ടിക്കാട്ടി
വനംകൊള്ളക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുംഅല്ലാത്ത പ ക്ഷം ബിജെപി ശക്തമായ സമര പ്രക്ഷോഭ പരിപാടികള്‍ നടത്തു മെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന്‍, വൈസ് പ്രസിഡന്റ് എം. സുബ്രഹ്മണ്യന്‍, സെക്രട്ടറി എന്‍.ബിജു, എസ്‌സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ഹരിദാസന്‍,യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസി ഡന്റ് സി.അനൂപ്, ബി.ജെ.പി നേതാക്കളായ കെ.രതീഷ്, വി.പി. ഷിനു, വി.വിഷ്ണു,അഭിജിത്ത്, ദിലീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.