മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രി രക്തബാങ്കിലേക്ക് ബ്ലഡ് ഡൊ ണേഴ്സ് കേരളയും സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ രക്തദാനം നടത്തി.രക്തബാങ്കില്‍ വിവിധ രക്ത ഗ്രൂപ്പുകള്‍ കുറവാണെന്നറിയിച്ചതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘ ടിപ്പിച്ചത്.സേവ് ബിഡികെ ഏയ്ഞ്ചല്‍സ് അംഗം പ്രീത രക്തം നല് കി ക്യാമ്പിന് തുടക്കം കുറിച്ചു.18 പേര് രക്തദാനം നടത്തി.ബി ഡി കെ പാലക്കാട് ജില്ല പ്രസിഡന്റും സേവ് വൈസ് ചെയര്‍മാനുമായ അസ്ലം അച്ചു സേവ് ബി ഡി കെ എയ്ഞ്ചല്‍സ് കോഡിനേറ്റര്‍ ദീപി ക,പ്രമോദ് കല്ലടിക്കോട്,താജുദ്ദീന്,സഹീര്‍,താഹിര്‍ എന്നിവര്‍ നേതൃത്വം നല്കി.