അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ വൈ കുന്നേരങ്ങളിലും ഒപിയില്‍ ചികിത്സ ലഭ്യമാകും.ജൂലായ് 16ന് വൈ കീട്ട് നാലു മണിക്ക് സായാഹ്ന ഒപിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഉമ്മുസല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബ ന്ധിക്കും.
ഡോക്ടര്‍,നഴ്‌സ്,ഫാര്‍മസിസ്റ്റ്,ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് വൈ കുന്നേരത്തെ ഒപിയില്‍ സേവനത്തിനുണ്ടാവുക.കോവിഡ് വ്യാ പനവും ഒപ്പം മഴക്കാല രോഗഭീതിയും കണക്കിലെടുത്ത് സാമൂഹി ക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിക്കണമെന്നാവ ശ്യപ്പെട്ട് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ബ്ലോക്ക് പഞ്ചാ യത്ത് ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒപി പ്രവര്‍ത്തനത്തിന് അനുമതിയുണ്ടായത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും ഉച്ച തിരിഞ്ഞ് രോഗം സ്ഥിരീ കരിക്കുന്നവര്‍ക്ക് മരുന്ന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നത് കണ ക്കിലെടുത്താണ് സായാഹ്ന ഒപി ആരംഭിക്കണമെന്ന് ഗ്രാമ പഞ്ചായ ത്ത് ഭരണസമിതി ആവശ്യമുന്നയിച്ചത്.
നിലവില്‍ ഒരു മണി വരെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒപി പ്രവര്‍ത്തിക്കുന്നത്.ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് സായാഹ്ന ഒപിയുടെ പ്രവര്‍ത്തന സമയം. കോവി ഡിനൊപ്പം ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ സായഹ്ന ഒപി ആരംഭിക്കുന്നത് ഒരു പരിധി വരെ ജനങ്ങള്‍ക്ക് ആശ്വാസമാകും.അലനല്ലൂര്‍ പഞ്ചായത്തിലേയും സമീ പ പഞ്ചായത്തുകളില്‍ നിന്നുമായി പ്രതിദിനം നൂറ് കണക്കിന് ആളു കള്‍ ചികിത്സ തേടിയെത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപിയും കിടത്തി ചികിത്സയും ആരംഭിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.സാധാരണഗതിയില്‍ കോവിഡിന് മുമ്പ് മഴക്കാല രോഗങ്ങളുടെ കാലമായ ജൂണ്‍ മുതല്‍ ആഗസ്ത് വരെ യുള്ള മാസങ്ങളില്‍ ആശുപത്രിയില്‍ പ്രതിദിനം എഴുനൂറോളം പേര്‍ ചികത്സ തേടിയെത്താറുണ്ടെന്നാണ് കണക്ക്.നിലവില്‍ ഇരുന്നൂറി ലധികം പേരാണ് ഒപിയിലെത്തുന്നത്.