കോട്ടോപ്പാടം: ശോച്യാവസ്ഥയിലായ കോട്ടോപ്പാടം-ആര്യമ്പാവ് പാതയിലൂടെയുള്ള ദുരിതയാത്രക്ക് താത്കാലിക ആശ്വാസം. പാ തയിലെ കുഴികള്‍ പൊതുമരാമത്ത് വകുപ്പ് മെറ്റലും മറ്റുമിട്ട് നിക ത്തി.മഴക്കാലമായതോടെ പാതയിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് യാത്രാദുരിതം വിതച്ചിരുന്നു.ഇതേ തുടര്‍ന്ന് പാത എ ത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ 13ന് ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് മണ്ണാര്‍ക്കാട് പി ഡബ്ല്യുഡി എക്‌സിക്യുട്ടീവ് എക്‌സി.എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ മുഹമ്മദാലി സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ഗ്രാനുലാര്‍ സ ബ് ബേസ് ഇട്ട് പാത താത്കാലികമായി ഗതാഗതയോഗ്യമാക്കിയത്. പരിസരവാസികളും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനീസ് യൂണിറ്റ് പ്രസിഡന്റ് മിര്‍ഷാദ്,ഭാരവാഹികളായ ഇഖ്ബാല്‍ ആശിഫ്, യാന്‍സര്‍,ആഷിക്,റാഷിദ് എന്നിവരും പാതയുടെ വിഷയത്തില്‍ ഒപ്പ് ശേഖരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടം ഭാഗ ത്ത് നിന്നും ആര്യമ്പാവിലേക്ക് ദേശീയപാതയില്‍ എത്തിച്ചേരാന്‍ കഴിയുന്ന എളുപ്പമാര്‍ഗമാണ് ഈ പാത.ചരക്കുവാഹനങ്ങളടക്കം പ്രതിദിനം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയുടെ തക ര്‍ച്ച യാത്രക്കാരെ വലയ്ക്കുകയാണ്.മഴക്കാലം കഴിയുന്നതോടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.പ്രവൃത്തിക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.