കര്‍ഷകരുടെ നിലപാട് ന്യായമാണ്: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ വനംക യ്യേറ്റമുണ്ടെന്ന വനംവകുപ്പിന്റ വാദം അംഗീകരിക്കാനാകില്ലെന്നും പുതിയ നീക്കത്തില്‍ നിന്നും വനംവകുപ്പ് പിറകോട്ട് പോകണമെ ന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.അമ്പലപ്പാറ മേഖലയിലെ വനം വകുപ്പിന്റെ സര്‍വേയ്ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ കര്‍ ഷക സംരക്ഷണ സമിതി അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് മു ന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.1977 ജനുവരി ഒന്നിന് വനപ്രദേശത്ത് താമ സിച്ച് കൃഷി ചെയ്യുന്നുണ്ടെങ്കില്‍ അത് വനമല്ല കര്‍ഷകന്റെ ഭൂമിയാ ണെന്നതാണ് സംസ്ഥാനത്ത് നിലവിലുള്ള നിയമം.77ന് മുമ്പ് കൈവ ശമുള്ള ഭൂമിയാണ് ഇവിടുത്തെ കര്‍ഷകരുടെ പക്കലുള്ളത്.ഒരു കയ്യേറ്റവും ഈ മേഖലയിലില്ല.കര്‍ഷകരുടെ ആവശ്യം നേടിയെടു ക്കാനുള്ള പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കര്‍ഷകരുടെ നില പാട് ന്യായമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാന്‍ സിപി ഷിഹാബ് അധ്യ ക്ഷനായി.കണ്‍വീനര്‍ ജോയി പരിയാരത്ത്,മുസ്ലിം ലീഗ് ജില്ലാ സെ ക്രട്ടറി റഷീദ് ആലായന്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി,ഉമ്മര്‍ മനച്ചിത്തൊടി,എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്,കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് ഷമീര്‍ പാറോക്കോട്ട്,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ നൂറുല്‍ സലാം,ഒ ആയിഷ,എന്‍സിപി കോട്ടോപ്പാടം മണ്ഡലം പ്രസി ഡന്റ് ഷമീര്‍ പാറോക്കോട്ട്,സിപിഎം അമ്പലപ്പാറ ബ്രാഞ്ച് സെക്രട്ട റി ഉസ്മാന്‍ ചേലോകോടന്‍,സിപിഐ പ്രതിനിധി ഷൗക്കത്ത് കോട്ട യില്‍,അലി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

1993 ല്‍ വനംവകുപ്പും, റവന്യു വകുപ്പും സംയുക്തമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പട്ടയത്തിന് അര്‍ഹരാണെന്ന് ക ണ്ടെത്തിയ കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കുക, നിലവിലെ തെറ്റായ സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കുക,1993 ലെ സര്‍വേ യില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ക്ക് പുതിയ സര്‍വേ നടത്തി പട്ടയം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക,വന്യമൃഗങ്ങളുടെ ആക്ര മണത്തില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണ നല്‍കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

വിവിധ രാഷ്ട്രീയ കക്ഷി,പോഷക സംഘടന നേതാക്കളും സമര ത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.എംഎസ്എഫ് സമരപ്പന്ത ലി ലെത്തി പിന്തുണ അറിയിച്ചു.ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ കെയു സംസാരിച്ചു.എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് കൊടക്കാട്, ജനറല്‍ സെക്രട്ടറി റാഷിഖ് കൊങ്ങത്ത്, ഷൗക്കത്ത് തിരുവിഴാംകുന്ന് എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!