മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ കടകളടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിയോജക മണ്ഡ ലത്തിലെ 14 യൂണിറ്റുകളിലും സമരം നടക്കും.സംസ്ഥാന – ജില്ലാ കമ്മിറ്റികളുടെ ആഹ്വാനപ്രകാരമാണ് സമരം.യൂണിറ്റുകളിലെ സമ ര പരിപാടികള്‍ക്ക് ശേഷം ഭാരവാഹികള്‍ പാലക്കാട് കളക്ടറേ റ്റിന് മുന്നിലെത്തി ഉപവാസമിരിക്കുന്ന ജില്ലാ കമ്മിറ്റി ഭാരവാഹിക ള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.ടിപിആര്‍ നിരക്ക് കണക്കാക്കി വ്യാ പാര സ്ഥാപനങ്ങള്‍ തുറക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കു ന്നത് വ്യാപാരികളെ കൂട്ട ആത്മഹത്യയിലേക്ക് തള്ളി വിടുമെന്ന് വ്യാപാ രികള്‍ ചൂണ്ടിക്കാട്ടി.ലോക് ഡൗണ്‍ മൂലം സ്ഥാപനങ്ങള്‍ അടച്ചിട്ടതോ ടെ ദുരിതത്തിലായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെ ന്നും ടിപിആര്‍ നിരക്ക് കണക്കാക്കുന്നതിലെ അപാകതകള്‍ പരിഹ രിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.ഹോട്ടല്‍ അസോസി യേഷന്‍ സംസ്ഥാന കമ്മിറ്റിയും വിവിധ വ്യാപാര സംഘടനകളും സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ജില്ലാ വൈസ് പ്രസിഡന്റ് ലിയാക്കത്തലി,മണ്ഡലം ജനറ ല്‍ സെക്രട്ടറി ഷമീം കരുവള്ളി,ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.